തീവ്രമായ സെഷൻ 1
ചെക്ക് - ഇൻ ചെയ്യുക
(1 min)
എല്ലാ പങ്കാളികളും സഹായികളും ചെക്ക്-ഇൻ ചെയ്യുക.
Or six.zume.training/checkin and use code: 1397
പ്രാർത്ഥിക്കുക
(5 min)
പ്രാർത്ഥനയോടെ ആരംഭിക്കുക. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യമില്ലാതെ ആത്മീയ ഉൾക്കാഴ്ചയും പരിവർത്തനവും സാധ്യമല്ല. ഈ സെഷനിൽ നിങ്ങളെ നയിക്കാൻ അവനെ ക്ഷണിക്കാൻ ഒരു ഗ്രൂപ്പായി സമയം കണ്ടെത്തുക.
അവലോകനം
(1 min)
ഈ സെഷനിൽ, നമ്മൾ ഈ ആശയങ്ങൾ കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യും:
ടൂൾകിറ്റിലേക്ക് ഈ ഉപകരണങ്ങൾ ചേർക്കുന്നു:
- ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
- ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
- ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
- കൺസ്യൂമർ vs പ്രൊഡ്യൂസർ ലൈഫ്സ്റ്റൈൽ
- SOAPS ബൈബിൾ വായന
- ഉത്തരവാദിത്ത സംഘങ്ങൾ
- പ്രാർത്ഥനയിൽ ഒരു മണിക്കൂർ എങ്ങനെ ചെലവഴിക്കാം
- സഭാ മൂപ്പന്മാർക്കിടയിലെ ബന്ധം (റിലേഷണൽ സ്റ്റുവാർഡ്ഷിപ്പ്) - 100-ന്റെ ലിസ്റ്റ്
READ
(5 min)
ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
സൂമെ പരിശീലനത്തിലേയ്ക്ക് സ്വാഗതം സൂമെ എന്ന ഗ്രീക്ക് വാക്കിൻറെ അർത്ഥം 'പുളിപ്പ്' എന്നാണ്.
യേശു പറഞ്ഞു സ്വർഗ്ഗരാജ്യം എന്നാൽ പുളിച്ച മാവിനോട് സദൃശ്യം. ഒരുസ്ത്രീ അല്പം പുളിച്ച മാവെടുത്ത് 3 പറ മാവിൽഇട്ടു.
അവൾ അല്പം പുളിച്ച മാവെടുത്തു കലക്കി തൻ നിമിത്തം ആ മാവു മുഴുവൻ പുളിച്ചു.
ഒരുസാധാരണക്കാരനു കൂടി ഒരു ചെറിയ കാര്യങ്ങൾചെയ്ത് വലിയ ഫലങ്ങൾ ഉണ്ടാകുമെന്ന് യേശു പറഞ്ഞുതരുകയായിരുന്നു.
നമ്മുടെ സ്വപ്നം യേശു പറഞ്ഞത് ചെയ്യുക എന്നതാണ്. ലോകമെമ്പാടുമുള്ള സാധാരണക്കാരെ ചെറിയ കാര്യങ്ങൾ ചെയ്ത് ദൈവരാജ്യത്തിൽ വലിയ ഫലങ്ങൾ ഉളവാക്കുവാൻ സഹായിക്കുന്നു എന്നുള്ളതാണ്.
യേശു അനുയായികൾക്ക് കൊടുത്ത നിർദ്ദേശങ്ങൾ ലളിതമായിരുന്നു. അവൻ പറഞ്ഞു
സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. അവരെ പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനപ്പെടുത്തുക. ഞാൻ നിങ്ങൾക്ക് തന്ന കല്പനകളെ അനുസരിക്കുവാൻ അവരെ ഉപദേശിക്കുക. ഞാൻ ലോകാവസാനത്തോളവും നിങ്ങളോടു കൂടെ ഇരിക്കും.
യേശുവിൻറെ കല്പന ലളിതമായിരുന്നു.
ശിക്ഷ്യരാക്കുവീൻ അത് എങ്ങനെ ചെയ്യണമെന്നുള്ള നിർദ്ദേശങ്ങളും ലളിതമായിരുന്നു.
- നിങ്ങൾ പോകുന്നടത്തുള്ള എല്ലാവരെയും ശിക്ഷ്യപ്പെടുത്തുക. അവർക്ക് പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ജ്ഞാന സ്നാനം നൽകുക.
- അവൻ കല്പിച്ചതെല്ലാം അനുസരിക്കുവാൻ ശിഷ്യന്മാരെ പഠിപ്പിക്കുക.
അപ്പോൾ ശിഷ്യരാക്കുവാൻ എന്തെല്ലാംചെയ്യണം.
- നാം എവിടെയൊക്കെ പോകുന്നുവോ അവിടെയുള്ളവരെയൊക്കെ ശിഷ്യപ്പെടുത്തുവാനായി ശ്രമിക്കുക.
- ഒരാൾ യേശുവിനെ പിന്തുടരുവാനായി ആഗ്രഹിച്ചാൽ അവനെ സ്നാനപ്പെടുത്തണം.
- അവൻ വളരുമ്പോൾ യേശുവിൻറെ കല്പനകൾ ഒക്കെയും അവനെ അനുസരിക്കുവാൻ പഠിപ്പിക്കണം.
അവൻറെ കല്പനകളിലൊന്ന് ശിഷ്യരാക്കുക എന്നതായതിനാൽ യേശുവിനെ പിന്തുടരുന്ന എല്ലാ ശിഷ്യരും എങ്ങനെ മറ്റുള്ളവരെ ശിഷ്യരാക്കാം എന്ന് പഠിച്ചിരിക്കണം.
നിങ്ങളുടെ ശിഷ്യർ ശിഷ്യന്മാരെ ഉണ്ടാക്കി ആ ശിശ്യഷ്യന്മാർ വീണ്ടും ശിഷ്യന്മാരെ ഉണ്ടാക്കും.
അങ്ങനെ ശിഷ്യഗണം വർദ്ധിക്കും. അങ്ങനെയാണ് സൂമെ പ്രവർത്തനം വർദ്ധിക്കുന്നത്.
പുളിച്ച മാവു പോലെ മാവു മുഴുവൻ പുളിക്കുന്നതു വരെ പ്രവർത്തിച്ചു കൊണ്ടേയിരിക്കും.
ശിഷ്യരാക്കുവീൻ എന്ന കല്പന യേശു കൊടുത്തതോടൊപ്പം ഒരു വാഗ്ദാനവും യേശു നല്കിയിരുന്നു.
യേശു പറഞ്ഞു ഈ ലോകാവസാനം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.
യേശു എന്നും നമ്മോടൊത്ത് എന്ന വാഗ്ദാനം അവൻറെ എല്ലാ ശിഷ്യന്മാരും വിശ്വസിക്കണം. കാരണം അവൻ ദൈവമാണ്.
പക്ഷെ വേറൊന്നുണ്ട് യേശുവിൻറെ അനുയായികൾ എല്ലാവരെയും ശിഷ്യപ്പെടുത്തണം എന്ന് അവൻ ആഗ്രഹിക്കുന്നു എന്ന കാര്യവും മറക്കരുത്.കാരണം അവൻ അത് ചെയ്തു.
യേശു പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു പുറപ്പെട്ട് ശിഷ്യരാക്കുവീൻ.
യേശു നമ്മെ അയക്കുമ്പോൾ ആശ്രയിക്കുന്ന അധികാരം അത് ദൈവത്തിൻറേതാണ്.
യേശു പറയുന്നു ആ അധികാരത്തെക്കാൾ ഉയർന്നതായി ഒന്നും തന്നെയില്ല. ഒരു പാരമ്പര്യത്തിനും ആ അധികാരം ഇല്ല.
ഒരു സംസ്ക്കാരത്തിനും ആ അധികാരം ഇല്ല. ഒരു നിയമങ്ങൾക്കും ആ അധികാരമില്ല.
യേശു പറഞ്ഞു പുറപ്പെട്ട് ശിഷ്യരാക്കുവീൻ.
സൂമെ പോലെ പുളിപ്പ് പോലെ നമുക്ക് മുന്നേറാം വളരാം വേല തീരും വരെ അത് ചെയ്യാം.
ചർച്ച ചെയ്യുക
(10 min)
- തൻ്റെ മഹത്തായ നിയോഗം അനുസരിക്കാൻ തൻ്റെ അനുഗമിക്കുന്ന ഏവരേയും യേശു ഉദ്ദേശിച്ചിരുന്നെങ്കിൽ, എന്തുകൊണ്ടാണ് വളരെ കുറച്ചുപേർ യഥാർത്ഥത്തിൽ ശിഷ്യരെ ഉളവാക്കുന്നത്?
READ
(5 min)
ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
സൂമെ പരിശീലനത്തിലേയ്ക്ക് സ്വാഗതം ഇപ്രാവശ്യംശിഷ്യന്മാരെ കുറിച്ചും സഭയെക്കുറിച്ചും സംസാരിക്കാം.
എന്താണ് ശിഷ്യൻ.എങ്ങനെയാണ് ശിഷ്യനാക്കുക.
എങ്ങനെ യേശുവിൻറെ അനുയായിയെ അവൻറെ കല്പനകൾ അനുസരിക്കാൻ പഠിപ്പിക്കാം. ലൗകീക ബന്ധനങ്ങളിൽ ജീവിക്കുന്ന ഒരുവ്യക്തിയെ എങ്ങനെ രക്ഷപ്പെടുത്തി ദൈവീകരാജ്യത്തെ പൗരനാക്കാം.
ശിഷ്യൻ എന്ന വാക്കിൻറെ അർത്ഥം അനുയായി എന്നാണ്. അപ്പോൾ ശിഷ്യൻ എന്നാൽ ദൈവത്തിൻറെ അനുയായി. യേശു പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. അപ്പോൾ ദൈവരാജ്യത്തിൽ യേശു രാജാവത്രെ. അവന് ഇഷ്ടമെങ്കിൽ നാമെല്ലാം അവൻറെ പൗരന്മാർ. അവൻറെആഗ്രഹങ്ങൾ ഉദ്ദേശങ്ങൾ താല്പര്യങ്ങൾ മുൻഗണനകൾ വിലയും എല്ലാം ഉന്നതവും നല്ലതും അത്ര അവൻറെ വാക്കുകളാണ് നിയമങ്ങൾ. അപ്പോൾ ദൈവരാജ്യത്തിലെ നിയമമെന്താണ്. തൻറെ പൗരന്മാരോട് എന്തു ചെയ്യാനാണ് യേശു പറയുന്നത് ?
യേശു പറഞ്ഞു നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുക. യേശു പറഞ്ഞു നിൻറെ അയൽക്കാരനെ നിന്നെ പോലെ സ്നേഹിക്കണം. യേശു പറഞ്ഞു പഴയ നിയമത്തിലുള്ള ദൈവകല്പനകളും നിയമങ്ങളും പ്രവചനങ്ങളുമെല്ലാം രണ്ടുകാര്യത്തിൽ അടങ്ങുന്നുണ്ട്. ദൈവത്തെ സ്നേഹിക്കുക. മനുഷ്യരെസ്നേഹിക്കുക. യേശു പറഞ്ഞു ശിഷ്യപ്പെടുത്തുവീൻ. യേശു പറഞ്ഞു ഞാൻ കല്പിച്ചത് പ്രമാണിച്ചാൽ അവരെ പഠിപ്പിക്കുവീൻ.
ശിഷ്യപ്പെടുത്തുമ്പോൾ യേശു പഠിപ്പിച്ചതൊക്കെയും അനുസരിക്കേണ്ടതാകയാൽ പുതിയ നിയമം മുഴുവൻ ചുരുക്കി നമുക്കൊരു ഒറ്റവാക്കിൽ പറയാം. ശിഷ്യപ്പെടുത്തുവീൻ.
ഒരു ശിഷ്യൻ യേശുവിനെ അനുഗമിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നു. മനുഷ്യരെസ്നേഹിക്കുന്നു. ശിഷ്യരാക്കുന്നു.
അപ്പോൾഎന്താണ് സഭ?
സഭയെന്നു പറയുമ്പോൾ നിങ്ങൾ വിചാരിക്കുന്നത് നിങ്ങൾ പോകുന്ന സ്ഥലത്തെ ഒരുകെട്ടിടം എന്നാണോ? പക്ഷെ ദൈവവചനം സഭയെപ്പറ്റി പറയുന്നു. നിങ്ങളുടെ വേണ്ടപ്പെട്ടവരുമായുള്ള ഒത്തു ചേരൽ എന്നാണ്.
സഭ എന്ന് ബൈബിളിൽ മൂന്ന് രീതിയിൽ ഉപയോഗിച്ചിരിക്കുന്നു:
- ഭൂലോക സഭ യേശുവിൻറെ അനുയായികളും ഇനിയാകുന്നവരും ഉൾപ്പെടുന്നതാണ് ഭൂലോക സഭ.
- നാടു സംബന്ധപ്പെട്ട പ്രാദേശിക സഭ ഏതെങ്കിലുംഒരു നാട്ട് പ്രദേശത്തിലുള്ള അനുയായികളുടെ കൂട്ടമാണ്. വീടുകളിലെ സഭ യേശുവിനെ പിൻപറ്റുന്ന ഒന്നോ രണ്ടോ അതിലധികമോ കൂടുന്ന കൂട്ടർ.
- ആത്മീയ കുടുംബം ദൈവത്തെ സ്നേഹിക്കുന്ന ജനങ്ങളെ സ്നേഹിക്കുന്ന ശിഷ്യരാക്കുന്ന യേശുവിൻറെ അനുയായികൾ സ്വന്തം നാട്ടിൽ ഒരുമിച്ചു **കൂടുന്ന സഭയാണ് ഇത്. **
വീടുകളിലെ സഭ അല്ലെങ്കിൽ ലളിമായ സഭ. ലളിതമായ ഈ സഭയിലെ അംഗങ്ങൾ വലിയ കാര്യങ്ങൾ ചെയ്യുവാനായി ഒന്നിച്ചു കൂടുമ്പോൾ അവർക്ക് പ്രാദേശിക സഭ ഉണ്ടാക്കാവുന്നതാണ്.
അങ്ങനെ പല വീട്ടിലെ സഭകൾ ചേർന്ന് പ്രാദേശിക സഭയായി പല പ്രാദേശിക സഭകൾ ചേർന്ന് ഭൂലോക സഭയായി മാറുന്നു.
അതാണ് ക്യാപിറ്റൽ 'സി'യോട് കൂടിയ സഭ.
ലളിത സഭകൾ എല്ലാം തന്നെ യേശു കേന്ദ്രമായും രാജാവുമായിരിക്കുന്ന ആത്മീയ കുടുംബങ്ങളാണ്. ആത്മീയ കുടുംബങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു.മനുഷ്യരെ സ്നേഹിക്കുന്നു. ശിഷ്യരാക്കുന്നു. വർദ്ധിക്കുന്നു. ചില സഭകൾക്ക് കെട്ടിടങ്ങളുണ്ട്, കാര്യപരിപാടികളുണ്ട്, ബജറ്റ് ജോലിക്കാർ എല്ലാം ഉണ്ട്. എന്നാൽ ദൈവത്തെ സ്നേഹിക്കാനും മനുഷ്യരെ സ്നേഹിക്കാനും ശിഷ്യരാക്കാനും വർദ്ധിക്കാനും ലളിത സഭകൾക്ക് ഇതിൻറെ ആവശ്യം ഇല്ല. എന്തെങ്കിലും കൂടുതൽ ചെയ്താൽ സഭ സങ്കീർണ്ണമാകുകയും വർദ്ധന നിൽക്കുകയും ചെയ്കയാൽ നമ്മുടെ പരിശീലനത്തിൽ കെട്ടിടങ്ങളും കാര്യപരിപാടികളും മറ്റും ലളിത സഭകളിൽ നിന്നും ഉരുവാകുന്ന പ്രാദേശിക സഭയ്ക്ക് മാത്രമായിട്ടുള്ളതാണ്.
ഓർക്കുക സൂമെഎന്നാൽ പുളിപ്പ് എന്നാണർത്ഥം. വളരെ ലളിതമാണെങ്കിലും വേഗത്തിൽ വർദ്ധനവ് നടക്കുന്ന ഒന്നാണ്.
സൂമെ ട്രയിനിംഗിലൂടെ നമ്മളും പുളിപ്പ് പോലെയാകുന്നു. ലളിതവും വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ വർദ്ധിപ്പിക്കുന്നതിന് മുമ്പ് ദൈവത്തിനു വേണ്ടി എന്താണ് വർദ്ധിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം കാരണം വർദ്ധനവിൻറെ കാര്യം പലപ്പോഴും നല്ലതിനു വേണ്ടി മാത്രമായിരിക്കില്ല. ക്യാൻസർ വർദ്ധിക്കുന്നത് കൊല്ലുന്നതിനാണെന്ന് അറിയാമല്ലോ. നമ്മൾ ജീവനെയാണ് ഉല്പാദിപ്പിക്കേണ്ടത് മരണത്തെയല്ല. ശിഷ്യരെ വർദ്ധിപ്പിക്കാൻ കഴിവുള്ള ദൈവത്തിൻറെ ഉത്തമ ശിഷ്യരാണെന്ന് എങ്ങനെ ഉറപ്പാക്കാം.
ചർച്ച ചെയ്യുക
(10 min)
- ഒരു പള്ളിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്?
- ആ ചിത്രവും വീഡിയോയിൽ "ലളിതമായ പള്ളി" എന്ന് വിവരിച്ചിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
- ഗുണിക്കാൻ എളുപ്പമെന്ന് നിങ്ങൾ കരുതുന്നത് എന്താണ്? എന്തുകൊണ്ട്?
READ
(5 min)
ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
സൂമെ പരിശീലനത്തിലേയ്ക്ക് വീണ്ടും സ്വാഗതം. ഇപ്രാവശ്യം ഇപ്പോള്‍ നമുക്ക് ദൈവത്തെ കേള്‍ക്കുന്നതും കേട്ടത് അനുസരിക്കുന്നതും സംബന്ധിച്ച് സംസാരിക്കാം.
ശ്വസനമാണ് ജീവന്‍. നമ്മള്‍ ശ്വാസംഎടുക്കുന്നു ശ്വാസംവിടുന്നു. ജീവന്‍.
ശ്വസനം ദൈവരാജ്യത്തിലും വളരെ പ്രധാനപ്പെട്ടതാണ്. സത്യത്തില്‍ ദൈവം തന്‍റെ ആത്മാവിനെ ശ്വാസം എന്നു വിളിക്കുന്നു.
അവിടെ നമ്മള്‍ ദൈവത്തെ കേള്‍ക്കുമ്പോള്‍ ശ്വാസംഎടുക്കുന്നു. ബൈബിളിലെ ദൈവവചനങ്ങളിലൂടെ അവനെ കേള്‍ക്കുമ്പോള്‍ നമ്മള്‍ ശ്വസം എടുക്കുന്നു. പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ദൈവത്തെ കേള്‍ക്കുമ്പോഴും നമ്മള്‍ ശ്വാസംഎടുക്കുന്നു. അവനുമൊത്തുള്ളസംഭാഷണമാണത്. ദൈവത്തിന്‍റെ ശരീരമായ സഭ യേശുവിന്‍റെ അനുയായികള്‍ മൂലംഅവനെ കേള്‍ക്കുന്നു. നമ്മള്‍ ശ്വാസംഎടുക്കുന്നു.ദൈവമക്കള്‍ക്ക് അവന്‍ അനുഭവിക്കുന്ന അനുഭവങ്ങള്‍, സംഭവങ്ങള്‍, പീഡനങ്ങള്‍, വേദനങ്ങള്‍ തുടങ്ങിയ അവന്‍റെ പ്രവൃത്തികള്‍ മൂലം നാം അവനെ കേള്‍ക്കുമ്പോഴും നമ്മള്‍ ശ്വാസം എടുക്കുന്നു.
ദൈവത്തില്‍ നിന്ന് കേട്ടത് പ്രവൃത്തിക്കുമ്പോള്‍ നമ്മള്‍ ശ്വാസംവിടുന്നു. നമ്മള്‍ അനുസരിക്കുമ്പോള്‍ ശ്വാസം വിടുന്നു.
ചിലപ്പോള്‍ അനുസരിക്കുമ്പോള്‍ ശ്വാസം വിടുന്നു എന്നാല്‍ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും യേശുവിന്‍റെ ചിത്തത്തിനോട് പൊരുത്തപ്പെടുകയെന്നാണ്.
ചിലപ്പോള്‍ അനുസരിക്കുവാന്‍ ശ്വാസം വിടുന്നുവെന്ന് എന്നാല്‍ യേശു നമ്മോട് പങ്കിട്ടത് പങ്കിടുക എന്നാണ്. അവന്‍ നമുക്ക് തന്നത് നാമുംകൊടുക്കുക. അതുവഴി നാം അനുഗ്രഹിക്കപ്പെട്ടതു പോലെ മറ്റുള്ളവരും അനുഗ്രിക്കപ്പെടും.
ഒരു അനുയായിയെ സംബന്ധിച്ച് ശ്വാസംഎടുക്കുന്നതും വിടുന്നതുംവളരെസൂക്ഷിക്കേണ്ടതാണ്. അത് അവര്‍ക്ക് ജീവന്‍ തന്നെയാണ്. യേശു പറഞ്ഞു പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്യുവാന്‍ കഴിയില്ല. അവന്‍ ചെയ്യുന്നതെല്ലാം പുത്രനും അവ്വണ്ണംചെയ്യുന്നു.
യേശു പറഞ്ഞു ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ലഎന്നെ അയച്ച പിതാവ് തന്നെ ഞാന്‍ ഇന്നത് ചെയ്യണം ഇന്നത് പറയണം എന്നും കല്പന തന്നിരിക്കുന്നു.
യേശു പറഞ്ഞു അവന്‍ പറഞ്ഞ വാക്കുകളെല്ലാം ചെയ്ത പ്രവൃത്തികളെല്ലാം ദൈവത്തില്‍ നിന്നുംകേട്ടതും കേട്ടത് അനുസരിച്ചതും മാത്രമാണ്.
ശ്വാസം എടുക്കുക ദൈവത്തെ കേള്‍ക്കുക ശ്വാസം വിടുക കേട്ടത് അനുസരിക്കുക അത് പങ്കിടുക.
യേശു പറഞ്ഞു അവന്‍റെ ശ്വാസമായ പരിശുദ്ധാത്മാവു മൂലം യേശുവിന്‍റെ അനുയായികള്‍ക്കും ദൈവത്തെ കേള്‍ക്കാം. അവനെ അനുഗമിക്കുന്ന എല്ലാവരിലും ആ ശ്വാസം പകര്‍ന്നു നല്‍കപ്പെടുന്നു.
യേശു പറഞ്ഞു പിതാവ് എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലതും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും ഓര്‍മ്മപ്പെടുത്തുകയുംചെയ്യും.
ശ്വാസം എടുക്കുക ദൈവത്തെ കേള്‍ക്കുക ശ്വാസം വിടുക കേട്ടത് അനുസരിക്കുക അത് മറ്റുള്ളവരുമായി പങ്കിടുക.
നാം എങ്ങനെ ജീവിക്കണമെന്ന് യേശു കാണിക്കുകയായിരുന്നു.
എങ്ങനെയാണ് നാം ദൈവസ്വരം കേള്‍ക്കുന്നത്, എന്താണ് അനുസരിക്കേണ്ടത് എന്ന് എങ്ങനെ അറിയും?
യേശു അവനെ നല്ല ഇടയന്‍ എന്നു വിശേഷിപ്പിച്ചു. തന്‍റെ പിന്‍ഗാമികളെ അവന്‍ വിളിച്ചത് ആടുകള്‍ എന്നാണ്. യേശു പറഞ്ഞു എന്‍റെ ആടുകള്‍ എന്‍റെ ശബ്ദംകേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു. യേശു പറഞ്ഞു ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു, നിങ്ങള്‍ ദൈവസന്തതിയല്ലായ്കയാല്‍ കേള്‍ക്കുന്നില്ല.
ദൈവത്തിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ദൈവസ്വരം കേള്‍ക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്.
- നിശ്ചലമാകുമ്പോള്‍ നാം ദൈവസ്വരം കേള്‍ക്കുന്നു.
- യേശുവില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാം ദൈവസ്വരം കേള്‍ക്കുന്നു.
- നമ്മുടെ ചിന്തകളില്‍ ദര്‍ശനങ്ങളില്‍ വികാരങ്ങളില്‍ തോന്നലുകളില്‍ നാം ദൈവത്തിന്‍റെ സ്വരം കേള്‍ക്കുന്നു.
- കേട്ടത് നാം പരീക്ഷിക്കാനായി എഴുതുമ്പോള്‍ ദൈവത്തിന്‍റെ സ്വരംകേള്‍ക്കുന്നു.
എല്ലാ ശബ്ദങ്ങളും ചിന്തകളും ഓര്‍മ്മകളും വികാരങ്ങളും തോന്നലുകളും ദൈവസ്വരമല്ല. ചിലപ്പോള്‍ അത് സാത്താന്‍റെ സ്വരമാകാം യേശുപറഞ്ഞു പിശാച് ഭോഷ്കു പറയുന്നതിനും അതിന്‍റെ അപ്പനുമാകുന്നു. യേശുപറഞ്ഞു മോഷ്ടിപ്പാനും അറപ്പാനും മുടിപ്പാനുമല്ലാതെ കള്ളന്‍ വരുന്നില്ല.
എന്നാല്‍ ദൈവം പറയുന്നു. നാം അവന്‍റെ ശബ്ദംകേള്‍ക്കുന്നു. അത്അവന്‍റെതെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പരിശീലനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവസ്വരം നമുക്ക് വ്യക്തമായി മനസ്സിലാക്കാം.നമ്മള്‍ കേള്‍ക്കുന്നത് ദൈവസ്വരമാണോഎന്ന് അറിയാന്‍ പഠിക്കാം.
ഇതാ അതിനായുള്ള ചില വഴികള്‍:
- യേശുവിന്‍റെ സംസാരംഎപ്പോഴും ബൈബിളിലുള്ള എഴുതപ്പെട്ട വചനങ്ങളുമായി പൊരുത്തപ്പെട്ടതായിരിക്കും.അവന്‍റെ സംസാരം ഒരിക്കലും എഴുതപ്പെട്ടവയെ എതിര്‍ക്കുന്നവയാകില്ല.
- യേശു സംസാരിക്കുമ്പോള്‍ അവന്‍റെ സ്വരം നമ്മുടെ ഹൃദയത്തിന് സമാധാനവും പ്രത്യാശയും നല്‍കും. അവന്‍റെ സ്വരം കുറ്റപ്പെടുത്തുന്നതോ, അധൈര്യപ്പെടുത്തുന്നതോ അല്ല. യേശു കുറ്റപ്പെടുത്തില്ല, സ്നേഹത്താല്‍ തിരുത്തുകയേ ഉള്ളൂ.
- യേശുവിന്‍റെ സ്വരത്തില്‍ ജഡിലമായവ ഒന്നും ഉണ്ടാകില്ല. ദുര്‍നടപ്പ് അതൃപ്തി ദുഷ്കാമം, വിഗ്രഹാരാധന ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദപക്ഷം, ഭിന്നത, അസൂയ മദ്യപാനം വെറികൂത്ത് ഇവ ഒന്നും തന്നെ ദൈവസ്വരത്തില്‍ ഉണ്ടാകില്ല.
- യേശുസംസാരിക്കുമ്പോള്‍ സ്നേഹവും ആനന്ദവും സമാധാനവും ക്ഷമയും കരുണയും നന്മയും ആത്മാര്‍ത്ഥതയും മാന്യതയും ഇന്ദ്രീയ ജയവും മുതലായ പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ പ്രതിഫലിക്കും.
- യേശുസംസാരിക്കുമ്പോള്‍ നമുക്ക് സംശയത്തിനു പകരംആത്മവിശ്വാസമാണ് ഉണ്ടാകുക.നാം ദൈവത്തില്‍ നിന്ന് കേള്‍ക്കുന്നു എന്ന ജ്ഞാനവും സമാധാനവും നമ്മുടെ ഉള്ളില്‍ അനുഭവപ്പെടും. നാം എല്ലാം ഒരു സമയത്തല്ല കേള്‍ക്കുക. പക്ഷെ അപ്പപ്പോള്‍ അറിയേണ്ടത് മാത്രമാവും കേള്‍ക്കുക. പക്ഷെ കേള്‍ക്കുന്നത് വളരെ വ്യക്തവുമായിരിക്കും.സംശയങ്ങള്‍ക്കിടമുണ്ടാകില്ല.
യേശുവിന്‍റെ അനുയായികള്‍ക്ക് ഒരുസന്തോഷ വാര്‍ത്തയുണ്ട്. നമ്മൾ ശ്വാസംഎടുത്ത് ദൈവത്തില്‍ നിന്ന് കേട്ട് അനുസരിച്ച് പങ്കുവെയ്ക്കാനായി ശ്വാസം വിടുമ്പോള്‍ ദൈവം നമ്മോട് ഇനിയും വളരെ വ്യക്തമായി സംസാരിക്കും.
അവന്‍റെ ശ്വാസം നമ്മില്‍ കൂടുതലായി ശ്വസിക്കപ്പെടും.
അവന്‍റെ സ്വരം കൂടുതല്‍ വ്യക്തമായി കേള്‍ക്കാനാകും. മറ്റുള്ളവരില്‍ നിന്ന് അവന്‍റെ സ്വരം തിരിച്ചറിയാന്‍ സാധിക്കും. ലോകത്തില്‍ അവന്‍റെ പ്രവൃത്തികാണാനും അവനോടൊത്ത് പ്രവൃത്തിക്കുവാനും സാധിക്കും.
നമ്മള്‍ ശ്വാസം എടുക്കുന്നു.നമ്മള്‍ ശ്വാസം വിടുന്നു ജീവിക്കുന്നു.
ചർച്ച ചെയ്യുക
(10 min)
- ദൈവത്തിൻ്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും പഠിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
- കർത്താവിനെ കേൾക്കുന്നതും പ്രതികരിക്കുന്നതും ശ്വസിക്കുന്നത് പോലെയാണോ? എന്തുകൊണ്ട് അല്ലെങ്കിൽ എന്തുകൊണ്ടല്ല?
READ
(5 min)
SOAPS ബൈബിൾ വായന
യേശു പറഞ്ഞു നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവീൻ. പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽഅവരെ സ്നാനപ്പെടുത്തുവീൻ. ഞാൻ നിങ്ങളോട് കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവീൻ.
യശുവിനെ അനുഗമിക്കുന്നവർ യേശു കല്പിച്ചതെല്ലാം അനുസരിക്കാൻ പുറപ്പെടുമ്പോൾ യേശു എന്താണ് കല്പിച്ചതെന്ന് അറിഞ്ഞിരിക്കണം. വലിയ കല്പനയുടെയും വലിയ നിയോഗത്തിൻറെയും വലിയ രത്നചുരുക്കമാണ് ദൈവം നമ്മോട് പറഞ്ഞത്. എന്നാൽ അനുഗമിക്കുന്നവർ ദൈവം എന്തിനവരെ സൃഷ്ടിച്ചുവോ അതിൻറെ പൂർണ്ണതയിലേയ്ക്ക് എത്തിച്ചേരുവാൻ കൂടുതൽ അറിയുകയും അനുസരിക്കുകയുംവേണം.
സോപ്സ് സൂചിപ്പിക്കുന്നത്:
- **വചനം പിന്നെ **
- നിരീക്ഷണം
- പ്രയോഗം
- **പ്രാർത്ഥന **
- പങ്കുവെയ്ക്കൽ
യേശുവിനെ അനുഗമിക്കുന്നവർക്ക് ഓർത്തിരിക്കാൻ വളരെ ലളിതമായ ഫലവത്തായ ഒരു ബൈബിൾ പഠന രീതിയാണിത്.ഓരോ ഭാഗങ്ങളുംവിശദമായി നിരീക്ഷിക്കാം.
ബൈബിൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുമ്പോൾ:
വചനം പിന്നെ: വചനം നിങ്ങൾ പ്രത്യേകം അർത്ഥവത്തായിതോന്നുന്ന ഒന്നോ രണ്ടോ വാകൃങ്ങൾഇന്ന് കുറിച്ചു വെയ്ക്കുക.
നിരീക്ഷണം: ആ വാക്യമോ മുഖ്യ ആശയമോ നിങ്ങളുടെ സ്വന്തം വാക്കുകളിൽ എടുത്തെഴുതുക.നന്നായി മനസ്സിലാക്കുവാൻ അത് നിങ്ങളെസഹായിക്കുന്നതാണ്.
പ്രയോഗം: നിങ്ങളുടെ ജീവിതത്തിലെ കല്പനകളോ ആശയങ്ങളോ അനുസരിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുക.എന്താണ് വ്യത്യസ്തമായി ചെയ്യേണ്ടത് ഇതെല്ലാം എഴുതുക.
പ്രാർത്ഥന: വായിച്ച വചനങ്ങളിൽ നിന്നും ദൈവകല്പന എങ്ങനെ അനുസരിക്കാം എന്ന് മനസ്സിലാക്കിയോ അതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് പ്രാർത്ഥനയായി എഴുതുക.
പങ്കുവെയ്ക്കൽ: പങ്കിടൽ നീ മനസ്സിലാക്കിയും പ്രാവർത്തികമാക്കിയതുംആരുമായും പങ്കിടാമെന്ന് ദൈവത്തോട്ചോദിക്കുക.
സോപ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം:
- വചനം - ബൈബിൾ പറയുന്നു - എൻറെചിന്തകൾ നിങ്ങളുടേതു പോലെ അല്ല നിങ്ങളുടെവഴികൾ എൻറെവഴികളുമല്ല എന്ന് യഹോവഅരുളിചെയ്യുന്നു. ആകാശം ഭൂമിയേക്കാൾ ഉയർന്നു നില്ക്കുന്നു. അതുപോലെ എൻറെ വഴികളും ചിന്തയും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രേ. യെശയ്യാവ് 55 - 8, 9
- നിരീക്ഷണം മനുഷ്യന് എന്തറിയാം അതെങ്ങനെ പ്രയേഗിക്കണമെന്ന് കാര്യത്തിൽ പരിമിതികളുണ്ട്. ദൈവത്തിനാകട്ടെ പരിമിധികളില്ല. അവനെല്ലാംകാണുന്നു, അറിയുന്നു. എന്തും പ്രാവർത്തികമാക്കാൻ കഴിയും.
- പ്രയോഗം ദൈവംഎല്ലാം അറിയുന്നവനും അവൻറെ വഴികൾ ഉത്തമവുംഎൻറെ വഴികളെ അനുഗമിക്കാതെ അവനെ ആശ്രയിച്ചാൽ എനിക്ക് കൂടുതൽ ജീവിത വിജയം പ്രാപ്തമാകും.
- പ്രാർത്ഥന കർത്താവേ അങ്ങേയ്ക്ക് പ്രീതിയും മറ്റുള്ളവർക്ക് സഹായവുമാകുന്ന ജീവിതം എങ്ങനെ നയിക്കണം.എൻറെവഴികൾ തെറ്റിലേയ്ക്ക് നയിക്കുന്നു. എൻറെചിന്തകൾ മുറിപ്പെടുത്തുന്നു. നിൻറെ വഴിയും ചിന്തയും ദയവായി എന്നെ പഠിപ്പിക്കേണമേ. ഞാൻ നിന്നെ അനുഗമിക്കുവാൻ പരിശുദ്ധാത്മാവ് എന്നെ നയിക്കട്ടെ.
- പങ്കിടൽ ഉചിതമായ തീരുമാനമെടുക്കാൻ കഴിയാതെ ജീവിത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എൻറെ കൂട്ടുകാരൻ സ്റ്റീവുമായി ഞാൻ ഈ വാക്യങ്ങളും പ്രയോഗവും പങ്കുവെയ്ക്കുന്നു.
സോപ്സ് ബൈബിൾ പഠനം സൂമെ റ്റൂൾ കിറ്റിലെ ലളിതമായ മാർഗ്ഗം.
പ്രവർത്തനം
(30 min)
SOAPS ബൈബിൾ പഠനം
തിരുവെഴുത്ത്
നിങ്ങളെ സംബന്ധിച്ച് അർത്ഥവത്തായിത്തോന്നിയ ഒന്നോ അതിലധികമോ വാക്യങ്ങൾ ഇന്നുതന്നെ എഴുതുക.
നിരീക്ഷണം
ആ വാക്യങ്ങൾ / അവയുടെ പ്രധാനപ്പെട്ട ആശയങ്ങൾ നിങ്ങൾക്കു നന്നായി ഗ്രഹിക്കുന്നതിനുവേണ്ടി വീണ്ടുമെഴുതുക.
പ്രായോഗികമാക്കൽ
നിങ്ങളുടെ ജീവിതത്തിൽ ഇതിൽനിന്ന് അനുസരിക്കേണ്ടതെന്താണെന്നു ചിന്തിക്കുക.
പ്രാർത്ഥന
നിങ്ങൾ പഠിച്ചതും അനുസരിക്കാൻ പോകുന്നതുമായ കാര്യത്തെപ്പറ്റി ദൈവത്തോടു പ്രാർത്ഥിക്കുക, ആ പ്രാർത്ഥന എഴുതി വയ്ക്കുക.
പങ്കുവയ്ക്കൽ
നിങ്ങൾ പഠിച്ചത് / പ്രായോഗികമാക്കിയത് ആരുമായി പങ്കുവയ്ക്കാനാണു ദൈവം ആഗ്രഹിക്കുന്നതെന്നു ദൈവത്തോടു ചോദിക്കുക.
S. O. A. P. S. ന്റെ പ്രായോഗികമായ ഒരു ഉദാഹരണം ഇതാ:
S - "എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല;നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു". യെശയ്യാവ് 55: 8,9
O - മനുഷ്യനെന്ന നിലയിൽ എന്റെ അറിവിലും പ്രവർത്തനത്തിലും എനിക്കു പരിമിതിയുണ്ട്. ദൈവത്തിന് അങ്ങനെ പരിമിതിയില്ല ദൈവം എല്ലാം കാണുന്നു, അറിയുന്നു. ദൈവത്തിന് എന്തും ചെയ്യാം.
A - ദൈവം എല്ലാമറിയുന്നവനായതുകൊണ്ടും ദൈവത്തിന്റെ വഴികളെല്ലാം ഏറ്റവും നല്ലതായതുകൊണ്ടും, എന്റെ കഴിവുകളിലും വഴികളിലുമൊന്നും ആശ്രയിക്കാതെ ദൈവത്തെ അനുഗമിച്ചാൽ, ജീവിതത്തിൽ കൂടുതലായി വിജയിക്കാൻ എനിക്കു കഴിയും.
P - കർത്താവേ, നിനക്കു പ്രസാദകരമായ, മറ്റുള്ളവർക്കു സഹായകമായ ഒരു നല്ല ജീവിതം എങ്ങനെ നയിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ. എന്റെ വഴികളിലൊക്കെ തെറ്റുകുറ്റങ്ങളുണ്ട്. എന്റെ ചിന്തകൾ മുറിവേല്പിക്കുന്നവയാണ്. കർത്താവിന്റെ വഴികളും ചിന്തകളും എന്നെ ഗ്രഹിപ്പിക്കണമേ. ഞാൻ അങ്ങയെ അനുഗമിക്കുമ്പോൾ, പരിശുദ്ധാത്മാവ് എനിക്കു വഴികാട്ടിയാകണമേ.
S - ഈ വാക്യങ്ങളും ഇതിന്റെ പ്രായോഗികത്വവും എന്റെ സ്നേഹിതനായ വിജയനുമായി ഞാൻ പങ്കു വയ്ക്കും. അദ്ദേഹത്തിന് ഇപ്പോൾ ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനു മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമുണ്ട്.
READ
(5 min)
ഉത്തരവാദിത്ത സംഘങ്ങൾ
യേശു പറഞ്ഞു 'അധികംലഭിച്ചവനില്‍ നിന്നും അധികംആവശ്യപ്പെടും. അധികംഏല്‍പ്പിക്കപ്പെട്ടവനോട് അധികംചോദിക്കും'.
യേശു ചുമതലകളെപറ്റി ധാരാളം ഉപമകള്‍ പറഞ്ഞിട്ടുണ്ട്. വാക്കിനും പ്രവര്‍ത്തിക്കും നമ്മള്‍ എങ്ങനെ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്.
യേശുഇപ്പോള്‍ ഈ കാര്യങ്ങള്‍ നമ്മോട് പറയുന്നത് നാളത്തേയ്ക്ക് തയ്യാറായിരിക്കാനാണ്. കാരണം നാം എല്ലാവരും ഒരു നാളില്‍ അവനു മുന്നില്‍ കണക്ക് ബോധിപ്പിക്കണം. അതിനാല്‍ ഇന്ന് പരസ്പരം ബോധ്യപ്പെട്ട് ജീവിക്കണം.
രണ്ടോ മൂന്നോ പേരടങ്ങുന്നതായ ചുമതലാ ഗ്രൂപ്പുകള്‍ ഉണ്ടാക്കണംഅത് സ്ത്രീകളുടേതും പുരുഷന്മാരുടേതും. അവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒന്നിച്ച് പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണോ എന്നും ആവശ്യമെങ്കില്‍ തിരുത്തലുകളും നടത്തണം.
യേശുവിനെ അനുഗമിക്കുന്ന എല്ലാവരും കണക്ക് ബോധിപ്പിക്കേണ്ടവരാണ്.അതുകൊണ്ട് എല്ലാ അനുയായികളും പരസ്പരം ബോധ്യപ്പെടുത്തി ജീവിക്കണം.
ചുമതലാ ഗ്രൂപ്പുകള്‍ സൂമെ ടൂള്‍ കിറ്റിലെ മറ്റൊരു ലളിതമായ മാര്‍ഗ്ഗം.
പ്രവർത്തനം
(20 min)
കണക്കു കൊടുക്കൽ ഗ്രൂപ്പുകൾ
- ദൈവപ്രവൃത്തി നിങ്ങൾ കണ്ടതെങ്ങനെ?
- ഈയാഴ്ച, വാക്കിലും പ്രവൃത്തിയിലും യേശുക്രിസ്തുവിന്റെ മഹത്വത്തിന്റെ ഒരു സാക്ഷിയായി നിങ്ങൾ ആയിരുന്നോ?
- ലൈംഗികോത്തേജകമായ കാര്യങ്ങൾക്കു നിങ്ങൾ വിധേയപ്പെട്ടോ/അയോഗ്യമായ ലൈംഗികചിന്തകളിൽ നിങ്ങൾ രസിച്ചോ?
- നിങ്ങളുടെ ധനവിനിയോഗത്തിൽ ദൈവത്തിന്റെ ഉടമസ്ഥത നിങ്ങൾ അംഗീകരിച്ചിരുന്നോ?
- എന്തെങ്കിലും ദുർമ്മോഹം നിങ്ങൾക്കുണ്ടായോ?
- വാക്കുകൾകൊണ്ട് ആരെയെങ്കിലും നിങ്ങൾ മുറിവേല്പിച്ചോ?
- വാക്കിലോ പ്രവൃത്തിയിലോ സത്യസന്ധത പുലർത്താതിരുന്നോ? അതിശയോക്തി പറഞ്ഞോ?
- ചിട്ടയില്ലാത്ത, അലസമായ പെരുമാറ്റത്തിന് താങ്കൾ അടിപ്പെട്ടോ?
- വസ്ത്രധാരണം, സൗഹൃദം, ജോലി, സമ്പത്ത് എന്നിവയുടെ അടിമയാണോ താങ്കൾ?
- ആരോടെങ്കിലും ക്ഷമിക്കുന്നതിൽ താങ്കൾ പരാജയപ്പെട്ടിട്ടുണ്ടോ?
- എന്തൊക്കെ വിചാരങ്ങളും ഉത്ക്കണ്ഠകളുമാണു താങ്കൾ അഭിമുഖീകരിക്കുന്നത്?
- പരാതിയും മുറുമുറുപ്പും താങ്കൾക്കുണ്ടോ?
- നന്ദിയുള്ള ഒരു ഹൃദയം സൂക്ഷിക്കാൻ താങ്കൾക്കു കഴിയുന്നുണ്ടോ?
- നിങ്ങളുടെ ഉറ്റബന്ധങ്ങളിലുള്ളവരെ മാനിക്കുന്നതിനും മനസ്സിലാക്കുന്നതിനും അവരോട് ഔദാര്യം കാട്ടുന്നതിനും താങ്കൾക്കു കഴിയുന്നുണ്ടോ?
- ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നിങ്ങൾ നേരിടുന്ന പ്രലോഭനങ്ങൾ എന്തൊക്കെയാണ്?അവയോട് എങ്ങനെയാണു നിങ്ങൾ പ്രതികരിച്ചത്?
- മറ്റുള്ളവരെ, വിശേഷിച്ചും വിശ്വാസികളെ സേവിക്കാൻ / അവർക്ക് അനുഗ്രഹമാകാൻ നിങ്ങൾ എങ്ങനെയാണ് അവസരങ്ങളെടുത്തത്?
- പ്രാർത്ഥനയ്ക്കുള്ള പ്രത്യേകമായ മറുപടികൾ ലഭിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ?
അവലോകനം
(1 min)
ഈ സെഷനിൽ കേട്ട ആശയങ്ങൾ:
ഈ സെഷനിൽ കേട്ട ഉപകരണങ്ങൾ:
- ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
- ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
- ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
- കൺസ്യൂമർ vs പ്രൊഡ്യൂസർ ലൈഫ്സ്റ്റൈൽ
- SOAPS ബൈബിൾ വായന
- ഉത്തരവാദിത്ത സംഘങ്ങൾ
- പ്രാർത്ഥനയിൽ ഒരു മണിക്കൂർ എങ്ങനെ ചെലവഴിക്കാം
- സഭാ മൂപ്പന്മാർക്കിടയിലെ ബന്ധം (റിലേഷണൽ സ്റ്റുവാർഡ്ഷിപ്പ്) - 100-ന്റെ ലിസ്റ്റ്
Take a Break
അവലോകനം
(1 min)
ഈ സെഷനിൽ, നമ്മൾ ഈ ആശയങ്ങൾ കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യും:
ടൂൾകിറ്റിലേക്ക് ഈ ഉപകരണങ്ങൾ ചേർക്കുന്നു:
- ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
- ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
- ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
- കൺസ്യൂമർ vs പ്രൊഡ്യൂസർ ലൈഫ്സ്റ്റൈൽ
- SOAPS ബൈബിൾ വായന
- ഉത്തരവാദിത്ത സംഘങ്ങൾ
- പ്രാർത്ഥനയിൽ ഒരു മണിക്കൂർ എങ്ങനെ ചെലവഴിക്കാം
- സഭാ മൂപ്പന്മാർക്കിടയിലെ ബന്ധം (റിലേഷണൽ സ്റ്റുവാർഡ്ഷിപ്പ്) - 100-ന്റെ ലിസ്റ്റ്
READ
(5 min)
കൺസ്യൂമർ vs പ്രൊഡ്യൂസർ ലൈഫ്സ്റ്റൈൽ
ഇപ്രാവശ്യം യേശുവിന്‍റെ അനുയായികളെ ദൈവത്തിന്‍റെ രാജ്യത്തിലെ വെറും ഒരു ഉപഭോക്താവല്ലാതെ ഉല്പാദകരായി എങ്ങനെ മാറ്റാം എന്നതിനെകുറിച്ച് നോക്കാം.
നമ്മുടെ സന്തുലിതമായ ജീവിതം ദൈവത്തിന്‍റെ ഉന്നത പദ്ധതി ഉറപ്പാക്കിയിരുന്നു. ഉല്പാദിപ്പിക്കുവാനും ഉപഭോഗംചെയ്യുവാനും സൃഷ്ടിക്കുവാനും ഉപയോഗിക്കുവാനും നിറയുവാനും ഒഴിക്കുവാനും വീണ്ടും നിറയുവാനും അങ്ങനെ അങ്ങനെ. പക്ഷേ പങ്കിലമായ ഈ ലോകം ദൈവത്തിന്‍റെ ഉന്നത പദ്ധതികളെ തള്ളിക്കളഞ്ഞു. ദൈവത്തിന്‍റെ സമവാക്യം പൂര്‍ത്തീകരിക്കാനാവാതെ ജീവിതം നയിച്ചു വരുന്നു ഈ ലോകം. അവര്‍ പഠിക്കുന്നു. പങ്കുവെയ്ക്കുന്നില്ല. അവര്‍ നിറയുന്നു. പക്ഷെ ഒരിക്കലും ഒഴിച്ചു വെയ്ക്കുന്നില്ല. അവര്‍ ഉപഭോഗം ചെയ്യുന്നു ഉല്പാദിപ്പിക്കുന്നില്ല.
അവര്‍ വര്‍ദ്ധിക്കുന്ന ശിക്ഷ്യരെ ഉണ്ടാക്കുന്നു എങ്കില്‍ അവര്‍ക്ക് എങ്ങനെ ഉപഭോക്താവും ഉല്പാദകരും ആകാമെന്ന് നാം അവരെ പഠിപ്പിക്കുന്നു. അതിന് നാല് പൊതുവീക്ഷണം പറയണം.
നമ്മള്‍ വചനം അല്ലെങ്കില്‍ ബൈബിള്‍എന്നു പറയുന്ന ദൈവത്തിന്‍റെ എഴുതപ്പെട്ട വാക്കുകള്‍ നമ്മളെ ആത്മീയമായി ഉയര്‍ത്തുവാന്‍ അവന്‍ ഉപയോഗിക്കുന്നു.
എല്ലാ ശിഷ്യരേയും വചനത്തിന്‍റെ പഠനം വ്യാഖ്യാനം പ്രയോഗം പഠനം ഇവ ചെയ്യുവാന്‍ പ്രാപ്തരാക്കുന്നു. പല രചയിതാക്കള്‍ മൂലം ആയിരക്കണക്കിന് വര്‍ഷം ദൈവം തന്‍റെ വചനങ്ങളെ തന്‍റെ വിശ്വസ്തര്‍ക്ക് നല്കി അവര്‍അത് ഉൾക്കൊണ്ട് പങ്കുവെച്ചു. വചനം നമ്മെ ദൈവത്തെപ്പറ്റി അവന്‍റെ വഴികള്‍ ഇവയൊക്കെ പഠിപ്പിക്കുന്നു.
ഇതിനു മുമ്പ് നിങ്ങള്‍ 2 ലളിത മാര്‍ഗ്ഗങ്ങള്‍ പഠിച്ചു. സോക്സ്ബൈബിള്‍ പഠനം പിന്നെ ഉത്തരവാദിത്വസംഘങ്ങള്‍. ഇനി വരുന്ന സെക്ഷനില്‍ മറ്റൊന്നു കൂടി പഠിക്കാന്‍ പോകുന്നു. മൂന്നില്‍ മൂന്ന് സംഘങ്ങള്‍. ഈ മൂന്ന് മാര്‍ഗ്ഗങ്ങള്‍ വഴി യേശുവിന്‍റെ അനുയായികള്‍ വചനം പഠിക്കുവാനും വ്യാഖ്യാനിക്കുവാനും അത് ഉപയോഗിക്കുവാനും പ്രാപ്തരാക്കുന്നു. അവര്‍ വെറുതെ വചനം കേള്‍ക്കുന്നവരല്ല മറിച്ച് പ്രവര്‍ത്തകരും വചനം പങ്കു വെയ്ക്കുന്നവരുമായി ഉയരും.
ദൈവം അവന്‍ പറഞ്ഞ വാക്കുകളും ഉപയോഗിക്കും. പ്രാര്‍ത്ഥനയിലൂടെ നമുക്ക് തിരിച്ചറിവ് നല്‍കിആത്മീയമായി നമ്മെ ഉയര്‍ത്തുവാന്‍. പ്രാര്‍ത്ഥന എന്നത് ദൈവത്തോട് സംസാരിക്കലും അവനെ കേള്‍ക്കലുമാണ്. ദൈവത്തെ കൂടുതല്‍ അറിയുവാനും അവന്‍റെ ചിത്തവും ഇഷ്ടവും വഴികളും മനസ്സിലാക്കുവാനും പ്രാര്‍ത്ഥന നമ്മെ സഹായിക്കും. മറ്റുള്ളവര്‍ക്ക് ശുശ്രൂഷ ചെയ്യുവാനും സേവനം ചെയ്യുവാനും പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. കൂടാതെ ദൈവത്തെ മറ്റുള്ളവര്‍ കൂടുതല്‍ അറിയും വിധത്തില്‍ അവരെ പഠിപ്പിക്കുവാനും പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു.
2 ലളിത മാര്‍ഗ്ഗങ്ങള്‍ പറയാം പ്രാര്‍ത്ഥനാചരണവും പ്രാര്‍ത്ഥനാ വലയവും അനുയായികള്‍ക്ക് പ്രാര്‍ത്ഥാനാ ജീവിതം ഉണ്ടാകുവാനും മറ്റുള്ളവര്‍ക്ക് സേവ ചെയ്യുവാനും സഹായിക്കുന്നു. നിരന്തരമായി പ്രാര്‍ത്ഥിക്കുന്ന സ്വഭാവം ഈ മാര്‍ഗ്ഗങ്ങളില്‍ രൂപപ്പെടുന്നു. നമ്മള്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടു മാത്രമല്ലാതെ ആത്മീയമായ കണ്ണുകള്‍ കൊണ്ടും ലോകത്തെ നോക്കി കാണുവാനും ഇത് സഹായിക്കുന്നു.
മാറ്റമില്ലാതെ ഉപയോഗിച്ചാല്‍ യേശുവിന്‍റെ അനുയായികള്‍ക്ക് പ്രാര്‍ത്ഥനാ ശക്തി ബലപ്പെടുവാനും ദൈവത്തില്‍ നിന്ന് കേള്‍ക്കുവാനുള്ള കഴിവു കൂടുവാനും അത് പങ്കിടുവാനും ഇത് സഹായിക്കും.
ദൈവം തന്‍റെ വിശ്വാസികളെ കണ്ടുള്ള തന്‍റെ ശരീരം അതായത് സഭ അനുയായികളുടെ കൂട്ടം നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുന്നു. വിശ്വാസികളുടെ കൂട്ടം എന്ന നിലയില്‍ നമ്മള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദൈവവചനം പറയുന്നു. യേശുവില്‍ നാം എല്ലാവരും ഒരു ശരീരത്തിന്‍റെ പല അവയവങ്ങളാണ് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ നാം ദൈവത്തോട് മാത്രമല്ല ബന്ധിക്കപ്പെട്ടിരിക്കുന്നത്.പരസ്പരവും
ബന്ധിക്കപ്പെട്ടിരിക്കുന്നു. ദൈവം പറയുന്നു നാം പരസ്പരം കീഴ്പ്പെട്ടിരിക്കണമെന്ന്. ദൈവം പറയുന്നു പരസ്പരം സേവിക്കണമെന്ന്. നാം ഓരോരുത്തര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. ബലഹീനതകളുണ്ട്. മറ്റുള്ളവരുടെ ബലഹീനതയില്‍ സഹായിക്കുവാന്‍ നമ്മുടെ കഴിവുകളുപയോഗിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. മാത്രമല്ല മറ്റുള്ളവരുടെ ബലഹീനതയില്‍ മറ്റുള്ളവരുടെ ദൈവസിദ്ധമായ കഴിവുകളാല്‍ സഹായിക്കപ്പെടാന്‍ അനുവദിക്കുകയും വേണം. ദൈവവചനം പറയുന്നു.
ദൈവം ഓരോരുത്തര്‍ക്കും പ്രത്യേക കഴിവുകള്‍ നല്കിയിരിക്കുന്നു. അത് മറ്റുള്ളവര്‍ക്കായി നല്‍കി പ്രയോജനപ്പെടുത്തണം. ഈ ദൈവാനുഗ്രഹങ്ങളെ മറ്റുള്ളവര്‍ക്ക് പങ്കു വെയ്ക്കുകയും വേണം. മൂന്നില്‍ മൂന്ന് ഗ്രൂപ്പും ഉത്തരവാദിത്വ സംഘങ്ങളും സൂക്ഷ്മോപദേശ സംഘങ്ങളുംസ്നേഹിക്കുവാനും നന്മ ډചെയ്യുവാനും പ്രോത്സാഹിപ്പിക്കണം. അവ നമ്മെ ദൈവം പറയുന്നത് അനുസരിക്കുവാന്‍ മാത്രമല്ല മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാനുമുള്ള വഴി തേടിത്തരുന്നു.
യേശുവിന് വേണ്ടി നാം സഹിക്കുന്ന നഷ്ടങ്ങളും ത്യാഗങ്ങളും കഷ്ടതകളും പീഢകളും നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്കായി ദൈവം ഉപയോഗിക്കുന്നു. യേശുവിനെ നാം സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്താല്‍ ജനം നമുക്കെതിരായി വേദനിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ യേശുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്താലും വേദനയില്‍ നാം അകപ്പെടുമ്പോള്‍ കഷ്ടതകളും പീഢനങ്ങളുംഎല്ലാം. ദൈവം നമ്മുടെ സ്വഭാവത്തെ ശുദ്ധീകരിച്ച് യേശുവിനെപോലെ ആക്കിമാറ്റുന്നു. അവ നമ്മുടെ സ്വഭാവത്തെ വളര്‍ത്തുന്നു. വിശ്വാസത്തെ ശുദ്ധീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. കഷ്ടപ്പെടുന്നവര്‍ക്കായി ശുശ്രൂഷയും സേവനവും ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല. ദൈവം നമ്മെ എപ്പോഴും കണ്ടു കൊണ്ടി രിക്കുന്നു.നമ്മുടെ വേദനകള്‍ അറിയുന്നു എന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുക്കുന്നു. ദൈവം പറയുന്നു യേശുവിന്‍റെ അനുയായികളെങ്കില്‍ തീര്‍ച്ചയായും പീഡനങ്ങളും ഉണ്ട്.
യേശു പറഞ്ഞു എന്‍റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെകൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ ഫലം വലുതാക കൊണ്ട് സന്തോഷിച്ച് ഉല്ലസിപ്പീന്‍. നിങ്ങള്‍ക്ക് മുമ്പേ ഉണ്ടായിരുന്ന പ്രവാചകന്മാരേയുംഅവര്‍ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ.
മൂന്നില്‍മൂന്ന്സംഘങ്ങളും ഉത്തരവാദിത്വസംഘങ്ങളുംയേശുവിന്‍റെ അനുയായികള്‍ക്ക് പീഢനങ്ങളുടെയുംകഷ്ടതകളുടെയും അനുഭവങ്ങള്‍ പങ്ക് വെയ്ക്കുവാന്‍ അവസരങ്ങള്‍ നല്കുന്നു.
ദൈവവചനം കഷ്ടതകള്‍ സഹിക്കാന്‍ പറയുന്നുവെന്ന് ശിഷ്യരോട് പറയാനുള്ള അവസരം ഈ സംഘങ്ങള്‍ ഒരുക്കുന്നു. സാഹചര്യങ്ങള്‍ എതിരാകുമ്പോള്‍ ദൈവസ്നേഹത്തെ മുറുകിപിടിച്ച് മുന്നേറുവാന്‍ ഈ സംഘങ്ങള്‍ പ്രാപ്തരാക്കുന്നു.
വചനം, പ്രാര്‍ത്ഥന, ആത്മീയ ജീവന്‍, പീഡനങ്ങള്‍, കഷ്ടങ്ങള്‍ ഇവയെല്ലാം പരിപൂര്‍ണ്ണനായ യേശുവിനെ പോലെ നമ്മെ മാറ്റുവാനുള്ളദൈവത്തിന്‍റെ വഴികളാണ്.
ദൈവം നമുക്ക് നല്‍കിയിട്ടുള്ള നല്ല കാര്യങ്ങളുടെ ഉപഭോക്താവ് മാത്രമല്ലാതെ അവയുടെ ഉല്പാദകരും പങ്കിടുന്നവരും ആയി മാറാന്‍ ഈ ലളിതമായ മാര്‍ഗ്ഗം നമ്മളെ സഹായിക്കുന്നു.
ചർച്ച ചെയ്യുക
(10 min)
- മുകളിൽ വിവരിച്ച നാല് മേഖലകളിൽ (പ്രാർത്ഥന, ദൈവവചനം മുതലായവ) ഏതിലെല്ലാമാണ് നിങ്ങൾ പരിശീലനം തുടങ്ങിയിരിക്കുന്നത്?
- നിങ്ങൾക്ക് ഉറപ്പില്ലാത്തത് ഏതെല്ലാമാണ്?
- മറ്റുള്ളവരെ പരിശീലിപ്പിക്കുമ്പോൾ നിങ്ങൾക്ക് എത്രത്തോളം തയ്യാറാണ്?
READ
(5 min)
പ്രാർത്ഥനയിൽ ഒരു മണിക്കൂർ എങ്ങനെ ചെലവഴിക്കാം
യേശു തന്‍റെ ശിഷ്യന്മാരെ തന്‍റെ പ്രാര്‍ത്ഥനയുടെ ലക്ഷ്യം പ്രയോഗം വാഗ്ദത്തം എന്നിവ പഠിപ്പിച്ചിരുന്നു.
യേശു പറഞ്ഞു യാചിപ്പിന്‍ നിങ്ങള്‍ക്ക്കിട്ടും. അന്വേഷിപ്പിന്‍ കണ്ടെത്തും മുട്ടുവീന്‍ വാതില്‍ തുറക്കപ്പെടും യാചിക്കുന്ന ഏതൊരുവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു .മുട്ടുന്നവന് മുന്നില്‍ വാതില്‍ തുറക്കപ്പെടുന്നു.
യേശു തന്‍റെശിഷ്യന്മാരെ പഠിപ്പിച്ചു. പ്രാര്‍ത്ഥന ജനങ്ങള്‍ക്ക് മുന്നില്‍ പുകഴ്ത്തുന്നതോ സ്വാര്‍ത്ഥത ഉയര്‍ത്തുന്നതോ ജല്പനങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതോ അല്ല.
പ്രാര്‍ത്ഥനയ്ക്ക്ശക്തിയുണ്ടെന്ന് യേശുകാണിച്ചു.സ്വര്‍ഗ്ഗസ്ഥനായ പിതാവുമായും നേരിട്ടുള്ളതും നിരന്തരവുമായസംഭാഷണംകൊണ്ട്. ഒരു നല്ല സംഭാഷണത്തില്‍ രണ്ടു കൂട്ടരും നന്നായിസംസാരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതുപോലെയാണ് പ്രാര്‍ത്ഥനയും. എന്നാല്‍ പ്രപഞ്ച സൃഷ്ടാവായ ദൈവത്തോട് സംസാരിക്കുക എന്നത് ഭയം ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. അതിനാല്‍ നല്ലൊരു ഭാഗം ജനങ്ങളും ദൈവം മറുപടി പറയുന്ന ഭാഗം കേള്‍ക്കാന്‍ ഭയപ്പെടുന്നുഎന്നത് സത്യമാണ്.
സദ് വാര്‍ത്തയെന്താല്‍ നന്നായി പ്രാര്‍ത്ഥിക്കുകഎന്നത് നമ്മെ സ്നേഹിക്കുന്ന ദൈവത്തോട് ആഴത്തില്‍ സംസാരിക്കുന്നതിന് സാധ്യമാകും എന്നത് മാത്രമല്ല അതാണ് ദൈവം ആഗ്രഹിക്കുന്നതും.
പ്രാര്‍ത്ഥന ഒരു പുതിയ ഭാഷ പഠിക്കുന്നതു പോലെയാകുമ്പോള്‍ എങ്ങനെ നന്നായി ചെയ്യാന്‍ കഴിയും. ഉത്തരം ലളിതമാണ് നല്ല പരിശീലനം. പ്രാര്‍ത്ഥനാലയം ഒരു ലളിതമായ മാര്‍ഗ്ഗമാണ്. അത് പരിശീലിച്ച് സ്വന്തമായി പ്രയോജനപ്പെടുത്തി മറ്റുള്ളവരുമായി പങ്കുവെയ്ക്കുക.
വെറും 12 ലളിതമായ വഴികള്‍ അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ളത്. പ്രാര്‍ത്ഥനാലയം നിങ്ങളെ 12 മാര്‍ഗ്ഗങ്ങളിലൂടെ നയിക്കുന്നു. അവസാനം നിങ്ങള്‍ ഒരു മണിക്കൂര്‍ പ്രാര്‍ത്ഥിക്കുന്നു. ബൈബിള്‍ നമ്മോട് പറയുന്നത് ഇടവിടാതെ പ്രാര്‍ത്ഥിക്കുക. നമ്മില്‍ പലര്‍ക്കും അത് ചെയ്യുന്നു എന്ന് പറയാനാവില്ല. ഒരു മണിക്കൂര്‍ പ്രാര്‍ത്ഥനക്ക് ശേഷം നിങ്ങള്‍ക്ക് ഒരു പടികൂടി അടുക്കാന്‍ കഴിയും.
പ്രാര്‍ത്ഥനാലയം സൂമെ ടൂള്‍ കിറ്റിലെ മറ്റൊരു മാര്‍ഗ്ഗം.
പ്രവർത്തനം
(60 min)
പ്രാർത്ഥനാ ചക്രം
ദൈവവചനം നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന 12 വഴികളിലൂടെയാണ് ആ മാർഗ്ഗനിർദ്ദേശം. അവസാനിക്കുമ്പോൾ, നിങ്ങൾ ഒരു മണിക്കൂർ പ്രാർത്ഥിച്ചിരിക്കും.
സ്തുതിക്കുക: നിങ്ങളുടെ പ്രാർത്ഥന, കർത്താവിനെ സ്തുതിച്ചുകൊണ്ടാരംഭിക്കുക. നിങ്ങളുടെ മനസ്സിൽ ഇപ്പോഴുള്ള കാര്യങ്ങൾക്കായി കർത്താവിനെ സ്തുതിക്കുക.കഴിഞ്ഞയാഴ്ച നിങ്ങളുടെ ജീവിതത്തിൽ കർത്താവു ചെയ്ത പ്രത്യേക കാര്യത്തിനായി കർത്താവിനെ സ്തുതിക്കുക. നിങ്ങളുടെ കുടുംബത്തിനു കർത്താവു ചെയ്ത നന്മയ്ക്കായി കർത്താവിനെ സ്തുതിക്കുക.
കാത്തിരിക്കുക: കർത്താവിനായി കുറെ നേരം കാത്തിരിക്കുക. മിണ്ടാതിരിക്കുക, കർത്താവു നിങ്ങൾക്കായി കാര്യങ്ങൾ പ്രതിഫലിപ്പിക്കട്ടെ.
ഏറ്റുപറയുക: പരിശുദ്ധാത്മാവിനു ഹിതകരമല്ലാത്തതെന്തെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടെങ്കിൽ, അതു കാട്ടിത്തരാൻ പരിശുദ്ധാത്മാവിനോടപേക്ഷിക്കുക. തെറ്റായ മനോഭാവങ്ങൾ, ഇതുവരെ ഏറ്റുപറയാത്ത പ്രത്യേകമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടാനും പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക. കർത്താവിനോട് അവ ഏറ്റുപറഞ്ഞ് ശുദ്ധീകരണം പ്രാപിക്കുക.
വചനം വായിക്കുക: സങ്കീർത്തനങ്ങൾ, പ്രവചനങ്ങൾ, പുതിയനിയമത്തിലുളള പ്രാർത്ഥനാഭാഗങ്ങൾ എന്നിവ വായിക്കുക.
അപേക്ഷിക്കുക: നിങ്ങളുടെ ആവശ്യങ്ങൾ പറയുക.
മദ്ധ്യസ്ഥത: മറ്റുള്ളവരുടെ ആവശ്യങ്ങൾ പറയുക.
വചനം പ്രാർത്ഥിക്കുക: പ്രത്യേകമായ വചനഭാഗങ്ങൾ പ്രാർത്ഥിക്കുക. തിരുവെഴുത്തുപരമായ പ്രാർത്ഥനകളും മറ്റു പല സങ്കീർത്തനങ്ങളും ഇതിനായി ഉപയോഗിക്കാം.
നന്ദിയർപ്പിക്കുക: നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾക്കായി, നിങ്ങളുടെ കുടുംബത്തിനായി, നിങ്ങളുടെ സഭയ്ക്കായി കർത്താവിനു നന്ദിയർപ്പിക്കുക.
പാട്ടു പാടുക: സ്തുതിഗീതങ്ങൾ / ആരാധനാ ഗാനങ്ങൾ പാട്ടുക.
ധ്യാനിക്കുക: നിങ്ങളോടു കർത്താവു സംസാരിക്കാൻ അപേക്ഷിക്കുക. കർത്താവു നൽകുന്ന ആലോചനകൾ കുറിച്ചു വയ്ക്കുക.
ശ്രദ്ധിക്കുക: വായിച്ച കാര്യങ്ങൾ, പ്രാർത്ഥിച്ചതും പാടിയതുമായ വസ്തുതകൾ ഒരുമിച്ചു ചേർക്കുക. അവയിലൂടെ കർത്താവു നിങ്ങളോടു സംസാരിക്കുന്നതെങ്ങനെയെന്നു കാണുക.
സ്തുതിക്കുക: കർത്താവുമൊത്തു ചെലവഴിച്ച സമയത്തിനായി, കർത്താവു തന്ന ആലോചനകൾക്കായി കർത്താവിനെ സ്തുതിക്കുക. കർത്താവിന്റെ മഹത്വപൂർണ്ണമായ ഗുണവിശേഷങ്ങൾക്കായി കർത്താവിനെ സ്തുതിക്കുക.
ഡിക്ക് ഈസ്റ്റ്മാൻ്റെ The Hour that Changes the World (C) 2002-ൽ ഡിക്ക് ഈസ്റ്റ്മാൻ്റെ, തിരഞ്ഞെടുത്ത പുസ്തകങ്ങൾ, ഗ്രാൻഡ് റാപ്പിഡ്സ്, MI, അനുമതിയോടെ ഉപയോഗിക്കുന്നത്.
ചർച്ച ചെയ്യുക
(10 min)
- ഒരു മണിക്കൂർ പ്രാർത്ഥനയിൽ ചെലവഴിക്കുന്നതിനോട് നിങ്ങളുടെ പ്രതികരണം എന്താണ്?
- താങ്കൾക്ക് എന്തുതോന്നുന്നു?
- താങ്കൾ എന്തെങ്കിലും പഠിച്ചോ? കേട്ടോ?
- ഇത്തരത്തിലുള്ള പ്രാർത്ഥന നിങ്ങൾ ഒരു സ്ഥിരം ശീലമാക്കിയാൽ ജീവിതം എങ്ങനെയായിരിക്കും?
READ
(5 min)
സഭാ മൂപ്പന്മാർക്കിടയിലെ ബന്ധം (റിലേഷണൽ സ്റ്റുവാർഡ്ഷിപ്പ്) - 100-ന്റെ ലിസ്റ്റ്
യേശു പറഞ്ഞു പോവുക ശിഷ്യരാക്കുക അവന്‍റെ അനുയായികള്‍ അതു തന്നെ ചെയ്തു.
അവര്‍ സ്വന്തം കുടുംബങ്ങളില്‍ പോയി സുഹൃത്തുക്കളുടെ അടുത്തു പോയി കൂടെ ജോലി ചെയ്യുന്നവരുടെ അടുത്തു പോയി അറിയാവുന്നവരുടെയടുത്തെല്ലാം പോയി. അവരോട്.
യേശു പറഞ്ഞു പോവുക അവര്‍ അനുസരിച്ചു. അങ്ങനെ ദൈവത്തിന്‍റെ കുടുംബം വളരും.
പോയി ശിഷ്യന്മാരാക്കുന്നതിനുള്ള ബന്ധങ്ങള്‍ ദൈവം നമുക്ക് ധാരാളം തന്നിട്ടുണ്ട്. അവര്‍ നമ്മുടെ കുടുംബം സുഹൃത്തുക്കള്‍ അയല്‍വാസികള്‍ സഹപ്രവര്‍ത്തകര്‍ സഹപാഠികള്‍ നമ്മുടെ ജിവിതത്തില്‍ നമുക്ക് അറിയാവുന്നവര്‍ ഇപ്പോള്‍ പരിചയപ്പെട്ടവര്‍ വരെ.
ആ ജനങ്ങളോട് വിശ്വസ്തരായിരിക്കുക എന്നത് ശിഷ്യന്മാരാക്കുവാന്‍ ദൈവം നമുക്ക് തന്നിരിക്കുന്ന ആദ്യപടിയാണ്.ഒരു ലളിതമായ പട്ടികയുണ്ടാക്കി നമുക്ക് തുടങ്ങാം.
ഈ നൂറ് പേരുടെ ലിസ്റ്റ് സൂമെ ടൂള്‍കിറ്റിലെ ഒരു ലളിതമായ മാര്‍ഗ്ഗമാണ്. ഇതിലൂടെ ശിഷ്യന്മാര്‍ വര്‍ദ്ധിക്കും.
പ്രവർത്തനം
(30 min)
Create your own list of 100
അവലോകനം
(1 min)
ഈ സെഷനിൽ കേട്ട ആശയങ്ങൾ:
ഈ സെഷനിൽ കേട്ട ഉപകരണങ്ങൾ:
- ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
- ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
- ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
- കൺസ്യൂമർ vs പ്രൊഡ്യൂസർ ലൈഫ്സ്റ്റൈൽ
- SOAPS ബൈബിൾ വായന
- ഉത്തരവാദിത്ത സംഘങ്ങൾ
- പ്രാർത്ഥനയിൽ ഒരു മണിക്കൂർ എങ്ങനെ ചെലവഴിക്കാം
- സഭാ മൂപ്പന്മാർക്കിടയിലെ ബന്ധം (റിലേഷണൽ സ്റ്റുവാർഡ്ഷിപ്പ്) - 100-ന്റെ ലിസ്റ്റ്