സെഷൻ 1
ചെക്ക് - ഇൻ ചെയ്യുക
(1 min)
എല്ലാ പങ്കാളികളും സഹായികളും ചെക്ക്-ഇൻ ചെയ്യുക.
Or six.zume.training/checkin and use code: 3354
പ്രാർത്ഥിക്കുക
(5 min)
പ്രാർത്ഥനയോടെ ആരംഭിക്കുക. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യമില്ലാതെ ആത്മീയ ഉൾക്കാഴ്ചയും പരിവർത്തനവും സാധ്യമല്ല. ഈ സെഷനിൽ നിങ്ങളെ നയിക്കാൻ അവനെ ക്ഷണിക്കാൻ ഒരു ഗ്രൂപ്പായി സമയം കണ്ടെത്തുക.
അവലോകനം
(1 min)
ഈ സെഷനിൽ, നമ്മൾ ഈ ആശയങ്ങൾ കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യും:
- ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
- ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
- ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
READ
(5 min)
ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
സൂമെ പരിശീലനത്തിലേയ്ക്ക് സ്വാഗതം സൂമെ എന്ന ഗ്രീക്ക് വാക്കിൻറെ അർത്ഥം 'പുളിപ്പ്' എന്നാണ്.
യേശു പറഞ്ഞു സ്വർഗ്ഗരാജ്യം എന്നാൽ പുളിച്ച മാവിനോട് സദൃശ്യം. ഒരുസ്ത്രീ അല്പം പുളിച്ച മാവെടുത്ത് 3 പറ മാവിൽഇട്ടു.
അവൾ അല്പം പുളിച്ച മാവെടുത്തു കലക്കി തൻ നിമിത്തം ആ മാവു മുഴുവൻ പുളിച്ചു.
ഒരുസാധാരണക്കാരനു കൂടി ഒരു ചെറിയ കാര്യങ്ങൾചെയ്ത് വലിയ ഫലങ്ങൾ ഉണ്ടാകുമെന്ന് യേശു പറഞ്ഞുതരുകയായിരുന്നു.
നമ്മുടെ സ്വപ്നം യേശു പറഞ്ഞത് ചെയ്യുക എന്നതാണ്. ലോകമെമ്പാടുമുള്ള സാധാരണക്കാരെ ചെറിയ കാര്യങ്ങൾ ചെയ്ത് ദൈവരാജ്യത്തിൽ വലിയ ഫലങ്ങൾ ഉളവാക്കുവാൻ സഹായിക്കുന്നു എന്നുള്ളതാണ്.
യേശു അനുയായികൾക്ക് കൊടുത്ത നിർദ്ദേശങ്ങൾ ലളിതമായിരുന്നു. അവൻ പറഞ്ഞു
സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. അവരെ പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ സ്നാനപ്പെടുത്തുക. ഞാൻ നിങ്ങൾക്ക് തന്ന കല്പനകളെ അനുസരിക്കുവാൻ അവരെ ഉപദേശിക്കുക. ഞാൻ ലോകാവസാനത്തോളവും നിങ്ങളോടു കൂടെ ഇരിക്കും.
യേശുവിൻറെ കല്പന ലളിതമായിരുന്നു.
ശിക്ഷ്യരാക്കുവീൻ അത് എങ്ങനെ ചെയ്യണമെന്നുള്ള നിർദ്ദേശങ്ങളും ലളിതമായിരുന്നു.
- നിങ്ങൾ പോകുന്നടത്തുള്ള എല്ലാവരെയും ശിക്ഷ്യപ്പെടുത്തുക. അവർക്ക് പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ജ്ഞാന സ്നാനം നൽകുക.
- അവൻ കല്പിച്ചതെല്ലാം അനുസരിക്കുവാൻ ശിഷ്യന്മാരെ പഠിപ്പിക്കുക.
അപ്പോൾ ശിഷ്യരാക്കുവാൻ എന്തെല്ലാംചെയ്യണം.
- നാം എവിടെയൊക്കെ പോകുന്നുവോ അവിടെയുള്ളവരെയൊക്കെ ശിഷ്യപ്പെടുത്തുവാനായി ശ്രമിക്കുക.
- ഒരാൾ യേശുവിനെ പിന്തുടരുവാനായി ആഗ്രഹിച്ചാൽ അവനെ സ്നാനപ്പെടുത്തണം.
- അവൻ വളരുമ്പോൾ യേശുവിൻറെ കല്പനകൾ ഒക്കെയും അവനെ അനുസരിക്കുവാൻ പഠിപ്പിക്കണം.
അവൻറെ കല്പനകളിലൊന്ന് ശിഷ്യരാക്കുക എന്നതായതിനാൽ യേശുവിനെ പിന്തുടരുന്ന എല്ലാ ശിഷ്യരും എങ്ങനെ മറ്റുള്ളവരെ ശിഷ്യരാക്കാം എന്ന് പഠിച്ചിരിക്കണം.
നിങ്ങളുടെ ശിഷ്യർ ശിഷ്യന്മാരെ ഉണ്ടാക്കി ആ ശിശ്യഷ്യന്മാർ വീണ്ടും ശിഷ്യന്മാരെ ഉണ്ടാക്കും.
അങ്ങനെ ശിഷ്യഗണം വർദ്ധിക്കും. അങ്ങനെയാണ് സൂമെ പ്രവർത്തനം വർദ്ധിക്കുന്നത്.
പുളിച്ച മാവു പോലെ മാവു മുഴുവൻ പുളിക്കുന്നതു വരെ പ്രവർത്തിച്ചു കൊണ്ടേയിരിക്കും.
ശിഷ്യരാക്കുവീൻ എന്ന കല്പന യേശു കൊടുത്തതോടൊപ്പം ഒരു വാഗ്ദാനവും യേശു നല്കിയിരുന്നു.
യേശു പറഞ്ഞു ഈ ലോകാവസാനം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.
യേശു എന്നും നമ്മോടൊത്ത് എന്ന വാഗ്ദാനം അവൻറെ എല്ലാ ശിഷ്യന്മാരും വിശ്വസിക്കണം. കാരണം അവൻ ദൈവമാണ്.
പക്ഷെ വേറൊന്നുണ്ട് യേശുവിൻറെ അനുയായികൾ എല്ലാവരെയും ശിഷ്യപ്പെടുത്തണം എന്ന് അവൻ ആഗ്രഹിക്കുന്നു എന്ന കാര്യവും മറക്കരുത്.കാരണം അവൻ അത് ചെയ്തു.
യേശു പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു പുറപ്പെട്ട് ശിഷ്യരാക്കുവീൻ.
യേശു നമ്മെ അയക്കുമ്പോൾ ആശ്രയിക്കുന്ന അധികാരം അത് ദൈവത്തിൻറേതാണ്.
യേശു പറയുന്നു ആ അധികാരത്തെക്കാൾ ഉയർന്നതായി ഒന്നും തന്നെയില്ല. ഒരു പാരമ്പര്യത്തിനും ആ അധികാരം ഇല്ല.
ഒരു സംസ്ക്കാരത്തിനും ആ അധികാരം ഇല്ല. ഒരു നിയമങ്ങൾക്കും ആ അധികാരമില്ല.
യേശു പറഞ്ഞു പുറപ്പെട്ട് ശിഷ്യരാക്കുവീൻ.
സൂമെ പോലെ പുളിപ്പ് പോലെ നമുക്ക് മുന്നേറാം വളരാം വേല തീരും വരെ അത് ചെയ്യാം.
ചർച്ച ചെയ്യുക
(10 min)
- തൻ്റെ മഹത്തായ നിയോഗം അനുസരിക്കാൻ തൻ്റെ അനുഗമിക്കുന്ന ഏവരേയും യേശു ഉദ്ദേശിച്ചിരുന്നെങ്കിൽ, എന്തുകൊണ്ടാണ് വളരെ കുറച്ചുപേർ യഥാർത്ഥത്തിൽ ശിഷ്യരെ ഉളവാക്കുന്നത്?
READ
(5 min)
ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
സൂമെ പരിശീലനത്തിലേയ്ക്ക് സ്വാഗതം ഇപ്രാവശ്യംശിഷ്യന്മാരെ കുറിച്ചും സഭയെക്കുറിച്ചും സംസാരിക്കാം.
എന്താണ് ശിഷ്യൻ.എങ്ങനെയാണ് ശിഷ്യനാക്കുക.
എങ്ങനെ യേശുവിൻറെ അനുയായിയെ അവൻറെ കല്പനകൾ അനുസരിക്കാൻ പഠിപ്പിക്കാം. ലൗകീക ബന്ധനങ്ങളിൽ ജീവിക്കുന്ന ഒരുവ്യക്തിയെ എങ്ങനെ രക്ഷപ്പെടുത്തി ദൈവീകരാജ്യത്തെ പൗരനാക്കാം.
ശിഷ്യൻ എന്ന വാക്കിൻറെ അർത്ഥം അനുയായി എന്നാണ്. അപ്പോൾ ശിഷ്യൻ എന്നാൽ ദൈവത്തിൻറെ അനുയായി. യേശു പറഞ്ഞു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു. അപ്പോൾ ദൈവരാജ്യത്തിൽ യേശു രാജാവത്രെ. അവന് ഇഷ്ടമെങ്കിൽ നാമെല്ലാം അവൻറെ പൗരന്മാർ. അവൻറെആഗ്രഹങ്ങൾ ഉദ്ദേശങ്ങൾ താല്പര്യങ്ങൾ മുൻഗണനകൾ വിലയും എല്ലാം ഉന്നതവും നല്ലതും അത്ര അവൻറെ വാക്കുകളാണ് നിയമങ്ങൾ. അപ്പോൾ ദൈവരാജ്യത്തിലെ നിയമമെന്താണ്. തൻറെ പൗരന്മാരോട് എന്തു ചെയ്യാനാണ് യേശു പറയുന്നത് ?
യേശു പറഞ്ഞു നിൻറെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുക. യേശു പറഞ്ഞു നിൻറെ അയൽക്കാരനെ നിന്നെ പോലെ സ്നേഹിക്കണം. യേശു പറഞ്ഞു പഴയ നിയമത്തിലുള്ള ദൈവകല്പനകളും നിയമങ്ങളും പ്രവചനങ്ങളുമെല്ലാം രണ്ടുകാര്യത്തിൽ അടങ്ങുന്നുണ്ട്. ദൈവത്തെ സ്നേഹിക്കുക. മനുഷ്യരെസ്നേഹിക്കുക. യേശു പറഞ്ഞു ശിഷ്യപ്പെടുത്തുവീൻ. യേശു പറഞ്ഞു ഞാൻ കല്പിച്ചത് പ്രമാണിച്ചാൽ അവരെ പഠിപ്പിക്കുവീൻ.
ശിഷ്യപ്പെടുത്തുമ്പോൾ യേശു പഠിപ്പിച്ചതൊക്കെയും അനുസരിക്കേണ്ടതാകയാൽ പുതിയ നിയമം മുഴുവൻ ചുരുക്കി നമുക്കൊരു ഒറ്റവാക്കിൽ പറയാം. ശിഷ്യപ്പെടുത്തുവീൻ.
ഒരു ശിഷ്യൻ യേശുവിനെ അനുഗമിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നു. മനുഷ്യരെസ്നേഹിക്കുന്നു. ശിഷ്യരാക്കുന്നു.
അപ്പോൾഎന്താണ് സഭ?
സഭയെന്നു പറയുമ്പോൾ നിങ്ങൾ വിചാരിക്കുന്നത് നിങ്ങൾ പോകുന്ന സ്ഥലത്തെ ഒരുകെട്ടിടം എന്നാണോ? പക്ഷെ ദൈവവചനം സഭയെപ്പറ്റി പറയുന്നു. നിങ്ങളുടെ വേണ്ടപ്പെട്ടവരുമായുള്ള ഒത്തു ചേരൽ എന്നാണ്.
സഭ എന്ന് ബൈബിളിൽ മൂന്ന് രീതിയിൽ ഉപയോഗിച്ചിരിക്കുന്നു:
- ഭൂലോക സഭ യേശുവിൻറെ അനുയായികളും ഇനിയാകുന്നവരും ഉൾപ്പെടുന്നതാണ് ഭൂലോക സഭ.
- നാടു സംബന്ധപ്പെട്ട പ്രാദേശിക സഭ ഏതെങ്കിലുംഒരു നാട്ട് പ്രദേശത്തിലുള്ള അനുയായികളുടെ കൂട്ടമാണ്. വീടുകളിലെ സഭ യേശുവിനെ പിൻപറ്റുന്ന ഒന്നോ രണ്ടോ അതിലധികമോ കൂടുന്ന കൂട്ടർ.
- ആത്മീയ കുടുംബം ദൈവത്തെ സ്നേഹിക്കുന്ന ജനങ്ങളെ സ്നേഹിക്കുന്ന ശിഷ്യരാക്കുന്ന യേശുവിൻറെ അനുയായികൾ സ്വന്തം നാട്ടിൽ ഒരുമിച്ചു **കൂടുന്ന സഭയാണ് ഇത്. **
വീടുകളിലെ സഭ അല്ലെങ്കിൽ ലളിമായ സഭ. ലളിതമായ ഈ സഭയിലെ അംഗങ്ങൾ വലിയ കാര്യങ്ങൾ ചെയ്യുവാനായി ഒന്നിച്ചു കൂടുമ്പോൾ അവർക്ക് പ്രാദേശിക സഭ ഉണ്ടാക്കാവുന്നതാണ്.
അങ്ങനെ പല വീട്ടിലെ സഭകൾ ചേർന്ന് പ്രാദേശിക സഭയായി പല പ്രാദേശിക സഭകൾ ചേർന്ന് ഭൂലോക സഭയായി മാറുന്നു.
അതാണ് ക്യാപിറ്റൽ 'സി'യോട് കൂടിയ സഭ.
ലളിത സഭകൾ എല്ലാം തന്നെ യേശു കേന്ദ്രമായും രാജാവുമായിരിക്കുന്ന ആത്മീയ കുടുംബങ്ങളാണ്. ആത്മീയ കുടുംബങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു.മനുഷ്യരെ സ്നേഹിക്കുന്നു. ശിഷ്യരാക്കുന്നു. വർദ്ധിക്കുന്നു. ചില സഭകൾക്ക് കെട്ടിടങ്ങളുണ്ട്, കാര്യപരിപാടികളുണ്ട്, ബജറ്റ് ജോലിക്കാർ എല്ലാം ഉണ്ട്. എന്നാൽ ദൈവത്തെ സ്നേഹിക്കാനും മനുഷ്യരെ സ്നേഹിക്കാനും ശിഷ്യരാക്കാനും വർദ്ധിക്കാനും ലളിത സഭകൾക്ക് ഇതിൻറെ ആവശ്യം ഇല്ല. എന്തെങ്കിലും കൂടുതൽ ചെയ്താൽ സഭ സങ്കീർണ്ണമാകുകയും വർദ്ധന നിൽക്കുകയും ചെയ്കയാൽ നമ്മുടെ പരിശീലനത്തിൽ കെട്ടിടങ്ങളും കാര്യപരിപാടികളും മറ്റും ലളിത സഭകളിൽ നിന്നും ഉരുവാകുന്ന പ്രാദേശിക സഭയ്ക്ക് മാത്രമായിട്ടുള്ളതാണ്.
ഓർക്കുക സൂമെഎന്നാൽ പുളിപ്പ് എന്നാണർത്ഥം. വളരെ ലളിതമാണെങ്കിലും വേഗത്തിൽ വർദ്ധനവ് നടക്കുന്ന ഒന്നാണ്.
സൂമെ ട്രയിനിംഗിലൂടെ നമ്മളും പുളിപ്പ് പോലെയാകുന്നു. ലളിതവും വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ വർദ്ധിപ്പിക്കുന്നതിന് മുമ്പ് ദൈവത്തിനു വേണ്ടി എന്താണ് വർദ്ധിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം കാരണം വർദ്ധനവിൻറെ കാര്യം പലപ്പോഴും നല്ലതിനു വേണ്ടി മാത്രമായിരിക്കില്ല. ക്യാൻസർ വർദ്ധിക്കുന്നത് കൊല്ലുന്നതിനാണെന്ന് അറിയാമല്ലോ. നമ്മൾ ജീവനെയാണ് ഉല്പാദിപ്പിക്കേണ്ടത് മരണത്തെയല്ല. ശിഷ്യരെ വർദ്ധിപ്പിക്കാൻ കഴിവുള്ള ദൈവത്തിൻറെ ഉത്തമ ശിഷ്യരാണെന്ന് എങ്ങനെ ഉറപ്പാക്കാം.
ചർച്ച ചെയ്യുക
(10 min)
- ഒരു പള്ളിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്?
- ആ ചിത്രവും വീഡിയോയിൽ "ലളിതമായ പള്ളി" എന്ന് വിവരിച്ചിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
- ഗുണിക്കാൻ എളുപ്പമെന്ന് നിങ്ങൾ കരുതുന്നത് എന്താണ്? എന്തുകൊണ്ട്?
READ
(5 min)
ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
സൂമെ പരിശീലനത്തിലേയ്ക്ക് വീണ്ടും സ്വാഗതം. ഇപ്രാവശ്യം ഇപ്പോള്‍ നമുക്ക് ദൈവത്തെ കേള്‍ക്കുന്നതും കേട്ടത് അനുസരിക്കുന്നതും സംബന്ധിച്ച് സംസാരിക്കാം.
ശ്വസനമാണ് ജീവന്‍. നമ്മള്‍ ശ്വാസംഎടുക്കുന്നു ശ്വാസംവിടുന്നു. ജീവന്‍.
ശ്വസനം ദൈവരാജ്യത്തിലും വളരെ പ്രധാനപ്പെട്ടതാണ്. സത്യത്തില്‍ ദൈവം തന്‍റെ ആത്മാവിനെ ശ്വാസം എന്നു വിളിക്കുന്നു.
അവിടെ നമ്മള്‍ ദൈവത്തെ കേള്‍ക്കുമ്പോള്‍ ശ്വാസംഎടുക്കുന്നു. ബൈബിളിലെ ദൈവവചനങ്ങളിലൂടെ അവനെ കേള്‍ക്കുമ്പോള്‍ നമ്മള്‍ ശ്വസം എടുക്കുന്നു. പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ദൈവത്തെ കേള്‍ക്കുമ്പോഴും നമ്മള്‍ ശ്വാസംഎടുക്കുന്നു. അവനുമൊത്തുള്ളസംഭാഷണമാണത്. ദൈവത്തിന്‍റെ ശരീരമായ സഭ യേശുവിന്‍റെ അനുയായികള്‍ മൂലംഅവനെ കേള്‍ക്കുന്നു. നമ്മള്‍ ശ്വാസംഎടുക്കുന്നു.ദൈവമക്കള്‍ക്ക് അവന്‍ അനുഭവിക്കുന്ന അനുഭവങ്ങള്‍, സംഭവങ്ങള്‍, പീഡനങ്ങള്‍, വേദനങ്ങള്‍ തുടങ്ങിയ അവന്‍റെ പ്രവൃത്തികള്‍ മൂലം നാം അവനെ കേള്‍ക്കുമ്പോഴും നമ്മള്‍ ശ്വാസം എടുക്കുന്നു.
ദൈവത്തില്‍ നിന്ന് കേട്ടത് പ്രവൃത്തിക്കുമ്പോള്‍ നമ്മള്‍ ശ്വാസംവിടുന്നു. നമ്മള്‍ അനുസരിക്കുമ്പോള്‍ ശ്വാസം വിടുന്നു.
ചിലപ്പോള്‍ അനുസരിക്കുമ്പോള്‍ ശ്വാസം വിടുന്നു എന്നാല്‍ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും യേശുവിന്‍റെ ചിത്തത്തിനോട് പൊരുത്തപ്പെടുകയെന്നാണ്.
ചിലപ്പോള്‍ അനുസരിക്കുവാന്‍ ശ്വാസം വിടുന്നുവെന്ന് എന്നാല്‍ യേശു നമ്മോട് പങ്കിട്ടത് പങ്കിടുക എന്നാണ്. അവന്‍ നമുക്ക് തന്നത് നാമുംകൊടുക്കുക. അതുവഴി നാം അനുഗ്രഹിക്കപ്പെട്ടതു പോലെ മറ്റുള്ളവരും അനുഗ്രിക്കപ്പെടും.
ഒരു അനുയായിയെ സംബന്ധിച്ച് ശ്വാസംഎടുക്കുന്നതും വിടുന്നതുംവളരെസൂക്ഷിക്കേണ്ടതാണ്. അത് അവര്‍ക്ക് ജീവന്‍ തന്നെയാണ്. യേശു പറഞ്ഞു പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്യുവാന്‍ കഴിയില്ല. അവന്‍ ചെയ്യുന്നതെല്ലാം പുത്രനും അവ്വണ്ണംചെയ്യുന്നു.
യേശു പറഞ്ഞു ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ലഎന്നെ അയച്ച പിതാവ് തന്നെ ഞാന്‍ ഇന്നത് ചെയ്യണം ഇന്നത് പറയണം എന്നും കല്പന തന്നിരിക്കുന്നു.
യേശു പറഞ്ഞു അവന്‍ പറഞ്ഞ വാക്കുകളെല്ലാം ചെയ്ത പ്രവൃത്തികളെല്ലാം ദൈവത്തില്‍ നിന്നുംകേട്ടതും കേട്ടത് അനുസരിച്ചതും മാത്രമാണ്.
ശ്വാസം എടുക്കുക ദൈവത്തെ കേള്‍ക്കുക ശ്വാസം വിടുക കേട്ടത് അനുസരിക്കുക അത് പങ്കിടുക.
യേശു പറഞ്ഞു അവന്‍റെ ശ്വാസമായ പരിശുദ്ധാത്മാവു മൂലം യേശുവിന്‍റെ അനുയായികള്‍ക്കും ദൈവത്തെ കേള്‍ക്കാം. അവനെ അനുഗമിക്കുന്ന എല്ലാവരിലും ആ ശ്വാസം പകര്‍ന്നു നല്‍കപ്പെടുന്നു.
യേശു പറഞ്ഞു പിതാവ് എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലതും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും ഓര്‍മ്മപ്പെടുത്തുകയുംചെയ്യും.
ശ്വാസം എടുക്കുക ദൈവത്തെ കേള്‍ക്കുക ശ്വാസം വിടുക കേട്ടത് അനുസരിക്കുക അത് മറ്റുള്ളവരുമായി പങ്കിടുക.
നാം എങ്ങനെ ജീവിക്കണമെന്ന് യേശു കാണിക്കുകയായിരുന്നു.
എങ്ങനെയാണ് നാം ദൈവസ്വരം കേള്‍ക്കുന്നത്, എന്താണ് അനുസരിക്കേണ്ടത് എന്ന് എങ്ങനെ അറിയും?
യേശു അവനെ നല്ല ഇടയന്‍ എന്നു വിശേഷിപ്പിച്ചു. തന്‍റെ പിന്‍ഗാമികളെ അവന്‍ വിളിച്ചത് ആടുകള്‍ എന്നാണ്. യേശു പറഞ്ഞു എന്‍റെ ആടുകള്‍ എന്‍റെ ശബ്ദംകേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു. യേശു പറഞ്ഞു ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു, നിങ്ങള്‍ ദൈവസന്തതിയല്ലായ്കയാല്‍ കേള്‍ക്കുന്നില്ല.
ദൈവത്തിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ദൈവസ്വരം കേള്‍ക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്.
- നിശ്ചലമാകുമ്പോള്‍ നാം ദൈവസ്വരം കേള്‍ക്കുന്നു.
- യേശുവില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാം ദൈവസ്വരം കേള്‍ക്കുന്നു.
- നമ്മുടെ ചിന്തകളില്‍ ദര്‍ശനങ്ങളില്‍ വികാരങ്ങളില്‍ തോന്നലുകളില്‍ നാം ദൈവത്തിന്‍റെ സ്വരം കേള്‍ക്കുന്നു.
- കേട്ടത് നാം പരീക്ഷിക്കാനായി എഴുതുമ്പോള്‍ ദൈവത്തിന്‍റെ സ്വരംകേള്‍ക്കുന്നു.
എല്ലാ ശബ്ദങ്ങളും ചിന്തകളും ഓര്‍മ്മകളും വികാരങ്ങളും തോന്നലുകളും ദൈവസ്വരമല്ല. ചിലപ്പോള്‍ അത് സാത്താന്‍റെ സ്വരമാകാം യേശുപറഞ്ഞു പിശാച് ഭോഷ്കു പറയുന്നതിനും അതിന്‍റെ അപ്പനുമാകുന്നു. യേശുപറഞ്ഞു മോഷ്ടിപ്പാനും അറപ്പാനും മുടിപ്പാനുമല്ലാതെ കള്ളന്‍ വരുന്നില്ല.
എന്നാല്‍ ദൈവം പറയുന്നു. നാം അവന്‍റെ ശബ്ദംകേള്‍ക്കുന്നു. അത്അവന്‍റെതെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പരിശീലനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവസ്വരം നമുക്ക് വ്യക്തമായി മനസ്സിലാക്കാം.നമ്മള്‍ കേള്‍ക്കുന്നത് ദൈവസ്വരമാണോഎന്ന് അറിയാന്‍ പഠിക്കാം.
ഇതാ അതിനായുള്ള ചില വഴികള്‍:
- യേശുവിന്‍റെ സംസാരംഎപ്പോഴും ബൈബിളിലുള്ള എഴുതപ്പെട്ട വചനങ്ങളുമായി പൊരുത്തപ്പെട്ടതായിരിക്കും.അവന്‍റെ സംസാരം ഒരിക്കലും എഴുതപ്പെട്ടവയെ എതിര്‍ക്കുന്നവയാകില്ല.
- യേശു സംസാരിക്കുമ്പോള്‍ അവന്‍റെ സ്വരം നമ്മുടെ ഹൃദയത്തിന് സമാധാനവും പ്രത്യാശയും നല്‍കും. അവന്‍റെ സ്വരം കുറ്റപ്പെടുത്തുന്നതോ, അധൈര്യപ്പെടുത്തുന്നതോ അല്ല. യേശു കുറ്റപ്പെടുത്തില്ല, സ്നേഹത്താല്‍ തിരുത്തുകയേ ഉള്ളൂ.
- യേശുവിന്‍റെ സ്വരത്തില്‍ ജഡിലമായവ ഒന്നും ഉണ്ടാകില്ല. ദുര്‍നടപ്പ് അതൃപ്തി ദുഷ്കാമം, വിഗ്രഹാരാധന ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദപക്ഷം, ഭിന്നത, അസൂയ മദ്യപാനം വെറികൂത്ത് ഇവ ഒന്നും തന്നെ ദൈവസ്വരത്തില്‍ ഉണ്ടാകില്ല.
- യേശുസംസാരിക്കുമ്പോള്‍ സ്നേഹവും ആനന്ദവും സമാധാനവും ക്ഷമയും കരുണയും നന്മയും ആത്മാര്‍ത്ഥതയും മാന്യതയും ഇന്ദ്രീയ ജയവും മുതലായ പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ പ്രതിഫലിക്കും.
- യേശുസംസാരിക്കുമ്പോള്‍ നമുക്ക് സംശയത്തിനു പകരംആത്മവിശ്വാസമാണ് ഉണ്ടാകുക.നാം ദൈവത്തില്‍ നിന്ന് കേള്‍ക്കുന്നു എന്ന ജ്ഞാനവും സമാധാനവും നമ്മുടെ ഉള്ളില്‍ അനുഭവപ്പെടും. നാം എല്ലാം ഒരു സമയത്തല്ല കേള്‍ക്കുക. പക്ഷെ അപ്പപ്പോള്‍ അറിയേണ്ടത് മാത്രമാവും കേള്‍ക്കുക. പക്ഷെ കേള്‍ക്കുന്നത് വളരെ വ്യക്തവുമായിരിക്കും.സംശയങ്ങള്‍ക്കിടമുണ്ടാകില്ല.
യേശുവിന്‍റെ അനുയായികള്‍ക്ക് ഒരുസന്തോഷ വാര്‍ത്തയുണ്ട്. നമ്മൾ ശ്വാസംഎടുത്ത് ദൈവത്തില്‍ നിന്ന് കേട്ട് അനുസരിച്ച് പങ്കുവെയ്ക്കാനായി ശ്വാസം വിടുമ്പോള്‍ ദൈവം നമ്മോട് ഇനിയും വളരെ വ്യക്തമായി സംസാരിക്കും.
അവന്‍റെ ശ്വാസം നമ്മില്‍ കൂടുതലായി ശ്വസിക്കപ്പെടും.
അവന്‍റെ സ്വരം കൂടുതല്‍ വ്യക്തമായി കേള്‍ക്കാനാകും. മറ്റുള്ളവരില്‍ നിന്ന് അവന്‍റെ സ്വരം തിരിച്ചറിയാന്‍ സാധിക്കും. ലോകത്തില്‍ അവന്‍റെ പ്രവൃത്തികാണാനും അവനോടൊത്ത് പ്രവൃത്തിക്കുവാനും സാധിക്കും.
നമ്മള്‍ ശ്വാസം എടുക്കുന്നു.നമ്മള്‍ ശ്വാസം വിടുന്നു ജീവിക്കുന്നു.
ചർച്ച ചെയ്യുക
(10 min)
- ദൈവത്തിൻ്റെ ശബ്ദം കേൾക്കാനും തിരിച്ചറിയാനും പഠിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
- കർത്താവിനെ കേൾക്കുന്നതും പ്രതികരിക്കുന്നതും ശ്വസിക്കുന്നത് പോലെയാണോ? എന്തുകൊണ്ട് അല്ലെങ്കിൽ എന്തുകൊണ്ടല്ല?
അവലോകനം
(1 min)
ഈ സെഷനിൽ കേട്ട ആശയങ്ങൾ:
- ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
- ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
- ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു
NEXT STEP
അനുസരിക്കുക
ഈ നിർവചനങ്ങൾ ഒരു സുഹൃത്തുമായി പങ്കുവയ്ക്കാൻ പരിശീലിക്കുക, നിങ്ങളുടെ ഹൃദയത്തിലും ആത്മാവിലും അവ ആഴത്തിൽ വേരൂന്നിയ കർത്താവിനുവേണ്ടി പ്രാർത്ഥിക്കുക. അവ ആരുമായാണ് പങ്കുവെക്കാൻ ആഗ്രഹിക്കുന്നതെന്ന് കർത്താവിനോട് ചോദിക്കുക.
ഷെയർ ചെയ്യുക
കർത്താവ് നിങ്ങളിൽ മതിപ്പുളവാക്കുന്നവരുമായി നിർവചനങ്ങൾ പങ്കിടുക. എന്നിട്ട് അത് മറ്റൊരാളുമായി പങ്കിടാൻ അവരെ സജ്ജമാക്കുക.