tool

3 വൃത്തങ്ങളുടെ സഹായത്തോടെയുള്ള സുവിശേഷ അവതരണം

ഈ പേജ് പങ്കിടുക

ദൈവത്തിൻ്റെ കഥ പങ്കുവയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്.

നിങ്ങൾ ഇടപെടുന്ന വ്യക്തി, ലോകത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണം,അവരുടെ ജീവിതാനുഭവങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും മികച്ച മാർഗം. കേൾക്കാൻ തയ്യാറുള്ള ഹൃദയങ്ങളിൽ- പ്രവർത്തിക്കാനായി - ദൈവം - പങ്കിടാൻ തയ്യാറുള്ള ഹൃദയങ്ങളെ ഉപയോഗിക്കുന്നു. അത് അവൻ്റെ പ്രവൃത്തിയാണ്. അതിൽ ചേരാൻ അവൻ നമ്മളെ ക്ഷണിക്കുന്നു.

മൂന്ന് സർക്കിളുകൾ എന്ന് വിളിക്കുന്ന  ലളിതമായ വൃത്തങ്ങളിലൂടെ പങ്കിടുകയും വിവരിക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിൻ്റെ കഥ പങ്കിടാനുള്ള ഒരു മാർഗം

3 circles

നമ്മൾ എല്ലാവരും ഏറെ തകർന്ന ലോകത്താണ്  ജീവിക്കുന്നത്

നമ്മൾ കാണുന്നതും കേൾക്കുന്നതും കഷ്ടപ്പാടുകൾ, മരണം, യുദ്ധം, രോഗം, ആസക്തികൾ എന്നിവയുടെ കഥകളാണ്. അത് എല്ലായിടത്തും ഉണ്ട്. എന്നാൽ ഇത് ലോകത്തെ കുറിച്ചുള്ള ദൈവത്തിൻ്റെ യഥാർത്ഥ രൂപകല്പനയല്ല.

സ്‌നേഹം, സന്തോഷം, ഐക്യം, സമാധാനം എന്നിവ നിറഞ്ഞ ഒരു ലോകമാണ് ദൈവത്തിൻ്റെ രൂപ കല്പനയിൽ ഉണ്ടായിരുന്നത്.

ദൈവത്തിൻ്റെ പൂർണ്ണമായ രൂപകല്പനയിൽ നിന്ന് നാം നമ്മെത്തന്നെ  തകർച്ചയിലേക്ക് കൊണ്ടു പോയി. ഈ ചെയ്തികളെ ബൈബിൾ "പാപം" എന്ന് അഭിസംബോധന ചെയ്യുന്നു.

ദൈവത്തിൻ്റെ വഴികളിൽ നിന്ന് വ്യതിചലിച്ച് നമ്മുടെ സ്വന്തം വഴി പിന്തുടരുന്നതിലേക്ക് നമ്മെ നയിക്കുന്നതിനെയാണ് പാപം എന്ന് പറയുന്നത്.  നമ്മെ ദൈവത്തിൽ നിന്ന് വേർതിരിക്കുന്നതാണ് പാപം. അത് നമ്മെ തകർച്ചയിലേക്ക് തള്ളിയിടുന്നു. മാത്രമല്ല  നമ്മെ ആത്മീയ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

തകർച്ചയിൽ നിന്ന് പുറത്തുകടക്കാൻ ഏവരും ആഗ്രഹിക്കുന്നു. ആ ഉദ്ദേശ്യത്തിൽ  വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ച് നാം അതിന് വേണ്ടി ശ്രമിക്കുന്നു. ചിലർ മയക്കുമരുന്നും മദ്യവും പരീക്ഷിക്കുന്നു. ചിലർ ഒരു നല്ല ജോലി അല്ലെങ്കിൽ ധാരാളം പണം തുടങ്ങിയവയുടെ സഹായത്തോടെ പുറത്തുകടക്കാൻ ശ്രമിക്കുന്നു. ചില ബന്ധങ്ങൾ നമ്മെ പുറത്ത് കടക്കാൻ സഹായിക്കുമെന്ന് ചിലർ കരുതുന്നു. ചിലർ മതത്തെ പോലും പരീക്ഷിക്കുന്നു -- നല്ല പെരുമാറ്റമോ മറ്റുള്ളവരെ സഹായിക്കുന്നതോ ഒക്കെ നമ്മെ സ്വതന്ത്രരാക്കുമെന്ന് കരുതുന്നു ചിലർ.

യഥാർത്ഥത്തിൽ തകർച്ചയുടെ പ്രശ്നം പരിഹരിക്കാൻ ഇതിനൊന്നുമാകില്ല. ഒരു നിമിഷത്തേക്കെങ്കിലും  ഒഴിഞ്ഞുമാറാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിക്കുമ്പോൾ പോലും... നമ്മൾ എവിടെ തുടങ്ങിയോ അവിടേക്ക് തന്നെ തിരിച്ച് പോകും. ഇവിടെ പ്രയാസകരമായ ഒരു സത്യമുണ്ട് . നാം ഇപ്പോഴും അവിടെയാണെങ്കിൽ -- ഇപ്പോഴും തകർന്ന അതേ അവസ്ഥയിൽ ആണെങ്കിൽ -- ഈ ജീവിതം അവസാനിക്കുമ്പോൾ, നാം ദൈവത്തിൽ നിന്ന് ശാശ്വതമായി വേർപിരിഞ്ഞതായി ദൈവവചനം പറയുന്നു. എന്നേക്കുമായി വേർപിരിഞ്ഞ അനുഭവം.

ബൈബിൾ ആ സ്ഥലത്തെ “നരകം” എന്ന് വിളിക്കുന്നു.

എന്നാൽ നാം തകർച്ചയിൽ തുടരാൻ ദൈവം ആഗ്രഹിക്കുന്നില്ല.

ബൈബിൾ പറയുന്നു -- ദൈവം നമ്മെ വളരെയധികം സ്‌നേഹിച്ചു, നമുക്കുവേണ്ടി ഒരു വഴി ഉണ്ടാക്കാൻ തൻ്റെ സ്വന്തം പുത്രനെ തന്നെ അവൻ അയച്ചു. നമ്മുടെ പാപം മായ്ച്ചുകളയാനും തകർച്ചയിൽ നിന്ന് നമുക്ക് വിടുതൽ നൽകാനുമാണ് യേശു ഭൂമിയിലേക്ക് വന്നത്.

അതുകൊണ്ട് ദൈവപുത്രനായ യേശു തൻ്റെ മരണത്തിലൂടെ  നമ്മുടെ പാപങ്ങൾ മോചിപ്പിച്ചു.

യേശു മരിച്ച് അടക്കം ചെയ്യപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം,  മരിച്ചവരിൽ നിന്ന് അവൻ ഉയിർത്തെഴുന്നേറ്റു. ഈ മഹത്തായ ത്യാഗം മൂലം യേശുവിനെ സ്വർഗ്ഗത്തിലും ഭൂമിയിലുള്ള എല്ലാറ്റിൻ്റെയും രാജാവാക്കി ദൈവം.

യേശു രാജാവ് നമ്മെ തകർച്ചയിൽ നിന്ന് കര കയറ്റാൻ ഒരു വഴി തുറന്നു . ദൈവം പറഞ്ഞു ...

… നാം നമ്മുടെ പാപത്തിൽ നിന്ന് പിന്മാറുന്നുവെങ്കിൽ ...

… യേശു നമുക്കുവേണ്ടി മരിച്ചുവെന്ന് വിശ്വസിക്കുന്നെങ്കിൽ ...

…പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനമേൽക്കുന്നുവെങ്കിൽ ...

അപ്പോൾ ദൈവം നമ്മെ ഉയർത്തുന്നു -- യേശുവിനെപ്പോലെ -- ദൈവത്തിൻ്റെ കുടുംബത്തിൻ്റെ ഭാഗമായി ഒരു പുതിയ  ജീവിതത്തിൽ നടക്കാൻ -- എന്നേക്കുമായി നടക്കാൻ.

തകർന്ന ലോകത്തിലെ ഈ പുതിയ ജീവിതത്തെ  മാതൃകയാക്കുകയും യേശുവിൻ്റെ മടങ്ങിവരവിനായി നാം കാത്തിരിക്കുകയും വേണം.  പുതിയ ആകാശവും പുതിയ ഭൂമിയും അവൻ സൃഷ്ടിക്കുമ്പോൾ അർത്ഥപൂർണമായ ആ ഇടത്ത് അവനോടൊപ്പം നമുക്ക് എന്നേക്കും കഴിയാം.

അവനുമായുള്ള ബന്ധത്തിൽ നാം വളരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ലോകത്തെ സൃഷ്ടിക്കുമ്പോൾ ദൈവം ഉദ്ദേശിച്ചിരുന്ന യഥാർത്ഥ രൂപ കല്പനയിലേക്ക് നാം നമ്മളെയും പുനഃസ്ഥാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

ദൈവത്തിൻ്റെ കുടുംബത്തിൻ്റെ ഭാഗമായി, യേശു നമുക്ക് ഒരു ദൗത്യം നൽകുന്നു -- ജീവിക്കാനുള്ള ഒരു കാരണം -- ഏറ്റവും മികച്ച ജീവിതം നയിക്കാനുള്ള സാധ്യമായ വഴി കണ്ടെത്തുക.

നമുക്കു വേണ്ടിയുള്ള യേശുവിൻ്റെ ദൗത്യം പോകുക എന്നതാണ്.

യേശു നമ്മെ അയയ്‌ക്കുന്നു -- തൻ്റെ പിതാവായ ദൈവം അവനെ അയച്ചതുപോലെ -- തകർച്ചയിൽ നിന്ന് മറ്റുള്ളവരെ മോചിപ്പിക്കാനും എക്കാലവും ദൈവീക കുടുംബത്തിൻ്റെ ഭാഗമാകാനും സഹായിക്കുന്നതിന്.

ഈ മൂന്ന് സർക്കിളുകളുടെ ലോകത്ത്, രണ്ട് തരം ആളുകൾ മാത്രമേയുള്ളൂ -

ദൈവത്തിൻ്റെ രക്ഷാദൗത്യത്തിൽ ജീവിക്കുന്ന... ദൈവത്തിൻ്റെ പൂർണ്ണമായ രൂപകല്പനയുടെ ഭാഗമായ ആളുകൾ... ദൈവത്തെ അവൻ്റെ കുടുംബവുമായി വീണ്ടും ബന്ധിപ്പിക്കാൻ സഹായിക്കുന്നു.

അല്ലെങ്കിൽ…

ഇപ്പോഴും തകർച്ചയിൽ കഴിയുന്ന ആളുകൾ... മോചനം നേടാൻ  ശ്രമിക്കുന്നവർ ... തങ്ങളെ ആരെങ്കിലും  രക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ

  • നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?
  • നിങ്ങൾ എവിടെ ആയിരിക്കണമെന്ന് അറിയാമോ?

ദൈവത്തിൻ്റെ കഥ പങ്കുവയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. പങ്കുവയ്ക്കുക എന്നതാണ് പ്രധാന കാര്യം. കേൾക്കാൻ തയ്യാറുള്ള ഹൃദയങ്ങളിൽ പ്രവർത്തിക്കാൻ ദൈവം പങ്കിടാൻ തയ്യാറുള്ള ഹൃദയങ്ങളെ ഉപയോഗിക്കുന്നു. അത് അവൻ്റെ പ്രവൃത്തിയാണ്. അതിൽ ചേരാൻ അവൻ നമ്മെ ക്ഷണിക്കുന്നു.

സ്വയം ചോദിക്കുക

  • ഓർമ്മയിൽ നിന്ന് ഈ കഥ പറയാൻ നിങ്ങൾക്ക് കഴിയുമോ? എന്നാൽ പരിശീലനത്തിലൂടെ,  സുവിശേഷ കഥ പറയുവാൻ ആർക്കും കഴിയും. ഇപ്പോൾ ഇവിടെ നിർത്തി 3 തവണ സ്വയം പരിശീലിക്കുക.
    • ഈ കഥയിലെ ആളുകളെ കുറിച്ച് നിങ്ങൾ എന്താണ് പഠിക്കുന്നത്?
    • ദൈവത്തെക്കുറിച്ച് നിങ്ങൾ എന്താണ് പഠിക്കുന്നത്?
    • ഇതുപോലൊരു കഥ പറഞ്ഞ് ദൈവകഥ പറയാൻ എളുപ്പമോ പ്രയാസമോ ആകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഇന്ന് തന്നെ ജുമെ പരിശീലനം ആരംഭിക്കുക

ഇത് പൂർണ്ണമായും സൗജന്യമാണ്, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തുടങ്ങാം—നിങ്ങൾ എവിടെയായാലും, നിങ്ങളുടെ സ്വന്തം വേഗത്തിൽ മുന്നോട്ട് പോകാം.

സൗജന്യമായി രജിസ്റ്റർ ചെയ്യുക